മുത്തും പവിഴവും കോർത്തുനിൽക്കും.... മുറ്റത്തെ പവിഴമല്ലി....
മനസ്സിന്റെ മുറ്റത്തെ പവിഴമല്ലി....ആ...ആ...ആ..ആ...
മുത്തും പവിഴവും കോർത്തുനിൽക്കും മുറ്റത്തെ പവിഴമല്ലി....
മനസ്സിന്റെ മുറ്റത്തെ പവിഴമല്ലി...
പൂനിലാപാൽക്കതിർനൂലിൽ നീ കോർത്തു
നിൻ പൂജാമലർമാല്യമാർക്കു നൽകും....നീ ആർക്കുനൽകും...
മുത്തും പവിഴവും കോർത്തുനിൽക്കും മുറ്റത്തെ പവിഴമല്ലി
മനസ്സിന്റെ മുറ്റത്തെ പവിഴമല്ലി...
മുഗ്ദലാവണ്യത്തിൻ മുത്തുകളോ നിന്റെ
മൂകാനുരാഗത്തിൻ പവിഴങ്ങളോ...
നിന്നംന്തരംഗമൊരു നവരത്നമണിയാക്കും
സുന്ദരഹർഷാനുഭൂതികളോ...
അനുഭൂതികളോ....
ആ..ആ..ആ..ആ...ആ...
ആആആ...ആആആ...
മുത്തും പവിഴവും കോർത്തുനിൽക്കും മുറ്റത്തെ പവിഴമല്ലി...
മനസ്സിന്റെ മുറ്റത്തെ പവിഴമല്ലി....
നിദ്രയിൽ പൂവിടും സ്വപ്നങ്ങളോ നിന്റെ
സ്വപ്നങ്ങളണിയിക്കും പുളകങ്ങളോ....
നിന്നരമനയിലെ മണിയറയ്ക്കുൾ വിളക്കിൽ
നിർവൃതി കൊളുത്തിയ നാളങ്ങളോ....
മലർനാളങ്ങളോ...
ആ..ആ..ആ..ആ.