മുത്തമിട്ട നേരം പുത്തന്‍ പുതുക്കാലം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
പുത്തന്‍ പുതുക്കാലം മുത്തമിട്ട നേരം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
കാണാത്ത ചിറകുള്ള തേരില്‍
കാലത്തില്‍ കളിത്തോണി
മേളത്തില്‍ തപ്പും കൊട്ടി പാടി
താളത്തില്‍ ചാഞ്ചാടീ
(പുത്തന്‍ ..)
നാടന്‍ ചുവയുള്ള ശീലില്‍ പാടുന്ന കുയിലേ വാ
നാണം നുണയുന്ന ചുണ്ടില്‍ ചോരുന്ന മധുരം താ
കണ്ണും കണ്ണും ചൊല്ലും ഒരു കല്യാണക്കിന്നാരം
ഇളനീരുതിരും മനവും കുതിരും
തമ്മിലൊളിഞ്ഞുപുണര്‍ന്നു തളര്‍ന്നു
മയങ്ങിയുറങ്ങിയുണര്‍ന്ന കിനാവില്