മുട്ട് മുട്ട് തപ്പിട്ടം മുട്ട്
കൊട്ട് കൊട്ട് കോലടിക്കൊട്ട്
ജിഞ്ചപ്പുത്തടി ജിഞ്ചപ്പുത്തടി
ജിഞ്ചപ്പുത്തടി ജിം (മുട്ട് ..)
ആ മല ഈ മല അക്കരപ്പൊന്മല
പൊന്മല കൊമ്പന്റെ ചേലെന്ത് ഹാ ചേലെന്ത്
കൊമ്പന്റെ കൊമ്പുകൾ ആറുമുഴം
കൊമ്പന്റെ തൃച്ചെവി കൊമ്പൻ മുറം (മുട്ട്..)
കുട്ടിക്കുറുമ്പന്റെ പൊത്തിരിപ്പൂന്നെല്ല്
കുത്തിയെടുത്തുള്ള പാൽച്ചോറ്
വൻപഴം ചെറുപഴം പൂവൻപഴം
പിന്നെ പമ്പക്കരയിൽ തേൻകരിമ്പ് (മുട്ട്...)
മലങ്കുറത്തീ കരിങ്കുഴലീ
തെരുപ്പെറങ്ങ് പെണ്ണേ തെരുപ്പെറങ്ങ്
കാട്ടിലെത്തേവർക്ക് കരിമലത്തേവർക്ക്
കാർത്തിക പിറക്കുമ്പോൾ ആറാട്ട്
തെയ്യക്കം തെയ്യക്കം തിനതിനോ ആഹ
തെയ്യക്കം തെയ്യക്കം തിനതിനോ
കൊലക്കമ്പൻ തിരുമുമ്പിൽ മദം കൊണ്ടു നിൽക്കുമ്പോൾ
മരുതിന്റെ കോമ്പോണ്ട് കാരവടി (ഹ ഹ....)
കരിപിട്ടിത്തലവെട്ടി, കൺനാടിമിനുസാക്കി
ഇരുമ്പാണി ചേടിയ വൻതോട്ടി (ഹ ഹ...)
കുന്നിറങ്ങി കുഴിയിറങ്ങി കുട്ടിയാന
പൊന്നുകൊണ്ട് ചങ്ങലവേണം തട്ടാനെ ഹേയ് തട്ടാനെ
കറ്റക്കറ്റ കയറിൽ കെട്ടി കേറ്റുമ്പോൾ
പട്ടുവേണം - വളയും വേണം പാപ്പാന് (മുട്ട്..)