Mutrattu pookkana

മുറ്റത്തു പൂക്കണ
Year
Language

മുറ്റത്തു പൂക്കണ മുല്ലത്തൊടിയില്
മുട്ടിച്ചെരിപ്പിന്റെ ചെത്തം കേട്ടപ്പോ
ഞെട്ടിപ്പിടഞ്ഞതെന്തേ ഖല്‍ബിലേ
കുട്ടിപ്പനങ്കിളിയേ (മുറ്റത്ത്)

പുത്തനിലഞ്ഞി പുത്തനിലഞ്ഞി
മുത്തുക്കുടകള്‍ പിടിച്ചില്ലേ
പൂമരക്കൊമ്പേ തൂമണം തിങ്ങും
ചാമരം വീശിക്കൊടുത്തില്ലേ (മുറ്റത്ത്)

പായസച്ചോറിന്നു വെയ്ക്കേണ്ടെ
പാലും പഴവുമൊരുക്കേണ്ടെ
പട്ടിന്റെ തട്ടമെടുക്കേണ്ടെ വീട്ടിൽ
മട്ടിപ്പാലിട്ടു പുകയ്ക്കേണ്ടേ(മുറ്റത്ത്)

കസ്തൂരി ചേര്‍ത്ത കളിപ്പാക്കും കൂട്ടി ഞാന്‍
വെറ്റില നുള്ളിക്കൊടുക്കുമ്പോള്‍
മാരന്റെ കാതിലു മറ്റാരും കേള്‍ക്കാതെ
മാറ്റിത്തം വല്ലതും ചൊല്ലേണം (മുറ്റത്ത്)

muṭrattu pūkkaṇa mullattŏḍiyil
muṭṭiccĕrippinṟĕ sĕttaṁ keṭṭappo
ñĕṭṭippiḍaññadĕnde khalbile
kuṭṭippanaṅgiḽiye (muṭratt)

puttanilaññi puttanilaññi
muttukkuḍagaḽ piḍiccille
pūmarakkŏmbe tūmaṇaṁ tiṅṅuṁ
sāmaraṁ vīśikkŏḍuttille (muṭratt)

pāyasaccoṟinnu vĕykkeṇḍĕ
pāluṁ paḻavumŏrukkeṇḍĕ
paṭṭinṟĕ taṭṭamĕḍukkeṇḍĕ vīṭṭil
maṭṭippāliṭṭu pugaykkeṇḍe(muṭratt)

kastūri sertta kaḽippākkuṁ kūṭṭi ñān
vĕṭrila nuḽḽikkŏḍukkumboḽ
māranṟĕ kādilu maṭrāruṁ keḽkkādĕ
māṭrittaṁ valladuṁ sŏlleṇaṁ (muṭratt)