Murukkiccuvannado

മുറുക്കിച്ചുവന്നതോ
Work
Year
Language

മുറുക്കിച്ചുവന്നതോ മാരന്‍
മുത്തിച്ചുവപ്പിച്ചതോ
മുറ്റത്തെപ്പൂവേ മുക്കൂത്തിപ്പൂവേ
മുത്തണി പൊന്‍മണി ചുണ്ട് നിന്റെ
മൂവന്തി ചോപ്പുള്ള ചുണ്ട്
മുറുക്കിച്ചുവന്നതോ മാരന്‍
മുത്തിച്ചുവപ്പിച്ചതോ

പൊട്ടി വിടര്‍ന്നത് പൂമുല്ലയാണോ
മൊട്ടിട്ട മോഹമാണോ (൨)
കാറ്റു കവര്‍ന്നത് കസ്തൂരിയാണോ
കരളിലെ സ്നേഹമാണോ
കൈനാറി ആണോ കൈതപ്പൂ ആണോ
കള്ളിപ്പെണ്ണേ നിന്‍ കിനാവാണോ (൨)
മുറുക്കിച്ചുവന്നതോ ….........

കെട്ടിപ്പിടിച്ചത് പൂങ്കൊമ്പിലാണോ
പട്ടിളം മെയ്യിലാണോ (൨)
തട്ടി എടുത്തത് താരമ്പന്‍ നിന്നുടെ
തങ്കപ്പതക്കമാണോ
കരിവള ആണോ കാല്‍ത്തള ആണോ
കന്നിപ്പെണ്ണേ നിന്‍ മനസ്സാണോ (൨)
മുറുക്കിച്ചുവന്നതോ …..........

muṟukkiccuvannado māran
mutticcuvappiccado
muṭrattĕppūve mukkūttippūve
muttaṇi pŏnmaṇi suṇḍ ninṟĕ
mūvandi soppuḽḽa suṇḍ
muṟukkiccuvannado māran
mutticcuvappiccado

pŏṭṭi viḍarnnat pūmullayāṇo
mŏṭṭiṭṭa mohamāṇo (൨)
kāṭru kavarnnat kastūriyāṇo
karaḽilĕ snehamāṇo
kaināṟi āṇo kaidappū āṇo
kaḽḽippĕṇṇe nin kināvāṇo (൨)
muṟukkiccuvannado ….........

kĕṭṭippiḍiccat pūṅgŏmbilāṇo
paṭṭiḽaṁ mĕyyilāṇo (൨)
taṭṭi ĕḍuttat tāramban ninnuḍĕ
taṅgappadakkamāṇo
karivaḽa āṇo kālttaḽa āṇo
kannippĕṇṇe nin manassāṇo (൨)
muṟukkiccuvannado …..........