Mundirivaave [M]

മുന്തിരിവാവേ [M]
Year
Language

മുന്തിരിവാവേ എന്തിനീ പിണക്കം
ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ
ചാഞ്ചാട് മിഴിയഴകേ
കണിപ്പൂവേ വിലോലം താരാട്ടാം
വാത്സല്യത്തളിരേ പൂന്തിരളേ
പുന്നാരക്കിളിമകളേ ഓ ഓ
ചാഞ്ചാട് മിഴിയഴകേ
(മുന്തിരിവാവേ)

കൊ‍ഞ്ചുന്നകൊലുസ്സേ ഏട്ടന്‍റെ മനസ്സേ
മഞ്ചാടിക്കനവിനു തിളക്കമെന്തേ
അമ്പിളിക്കുരുന്നേ അമ്മതന്‍ നിധിയേ
ആനന്ദവിളക്കായി വിളങ്ങീടില്ലേ
കുസൃതി കാട്ടും കുഞ്ഞാറ്റയല്ലേ
കുണുങ്ങി നില്‍ക്കും കഞ്ഞാവയല്ലേ
സ്നേഹത്തിന്‍ തിരി കൊളുത്ത് ഓ ഓ
നാമത്തിന്‍ ശ്രുതിയുണര്‍ത്തു്
(മുന്തിരിവാവേ)

വെള്ളിലക്കാവില്‍ പാടുന്ന കുയിലേ
വെള്ളോട്ടു മലമേലേ തിരഞ്ഞതാരേ
പൂരാടക്കുറുമ്പി പാലാഴിക്കടവില്‍
പായാരം പറയാതെ ഇരുന്നതെന്തേ
കരളിലെന്നും നീ മാത്രമല്ലേ
കവിതയെല്ലാം നീ തന്നതല്ലേ
മായല്ലേ മധുമൊഴിയേ ഓ ഓ
മാലേയ മണിമുകിലേ
(മുന്തിരിവാവേ)

mundirivāve ĕndinī piṇakkaṁ
sandanavīṇe ĕndinī siṇukkaṁ
punnārakkiḽimagaḽe o o
sāñjāṭ miḻiyaḻage
kaṇippūve vilolaṁ tārāṭṭāṁ
vātsalyattaḽire pūndiraḽe
punnārakkiḽimagaḽe o o
sāñjāṭ miḻiyaḻage
(mundirivāve)

kŏñjunnagŏlusse eṭṭanṟĕ manasse
mañjāḍikkanavinu tiḽakkamĕnde
ambiḽikkurunne ammadan nidhiye
ānandaviḽakkāyi viḽaṅṅīḍille
kusṛti kāṭṭuṁ kuññāṭrayalle
kuṇuṅṅi nilkkuṁ kaññāvayalle
snehattin diri kŏḽutt o o
nāmattin śrudiyuṇarttu്
(mundirivāve)

vĕḽḽilakkāvil pāḍunna kuyile
vĕḽḽoṭṭu malamele tiraññadāre
pūrāḍakkuṟumbi pālāḻikkaḍavil
pāyāraṁ paṟayādĕ irunnadĕnde
karaḽilĕnnuṁ nī mātramalle
kavidayĕllāṁ nī tannadalle
māyalle madhumŏḻiye o o
māleya maṇimugile
(mundirivāve)