Mullappoovin motte

മുല്ലപ്പൂവിന്‍ മൊട്ടേ
Year
Language

മുല്ലപ്പൂവിന്‍ മോട്ടേ...വെൺമുത്തേ നിന്നുള്ളില്‍
എന്‍ ചെല്ലപ്പാട്ടിന്‍ തേനല്ലയോ...
അല്ലിച്ചുണ്ടിന്‍ ഉള്ളില്‍ നീ കാക്കും പുന്നാരം
എന്‍ സങ്കല്പത്തിന്‍ ചന്ദ്രോത്സവം....
മാറാകെ തിങ്ങും നിന്‍ ആത്മാവിന്‍ ഗന്ധം
തേടീടും കാറ്റുപോല്‍.....
വന്നെത്തുന്നീ ഞാനും എന്‍ രാഗംപോല്‍ രാവും
കണ്ണീര്‍ തോർന്നിടുമോ...
എഹെഹേയ്...ഒഹൊഹോ ഒഹൊഹോ ഒഹൊഹോ
(മുല്ലപ്പൂവിന്‍ മോട്ടേ.....)

വെള്ളിത്തേന്‍ തുള്ളിത്തുള്ളി തൂകും നിലാവില്‍
നീയേതോ ധ്യാനം പോലെ മൗനം തേടി
മഞ്ഞില്‍ നിന്‍ ഉള്ളം പൊള്ളിത്തേങ്ങും വിലാപം
ഈ രാവില്‍ നോവിന്‍ പാട്ടായ് ദൂരെ വാനില്‍
വെണ്ണിതളില്‍ മന്ദഹാസം
എന്തിനു നീ മൂടിടുന്നു
താലോലിച്ചു നീ മോഹിച്ച ഗാനമല്ലേ...
ആരാധിച്ചു ഞാനാശിച്ച ഓമലല്ലേ....
വർണ്ണച്ചെപ്പില്‍ സ്വര്‍ണ്ണം വെച്ചെന്‍
കണ്ണില്‍ തന്നു സ്വപ്നങ്ങള്‍....
ഐ ലവ് യൂ....
(മുല്ലപ്പൂവിന്‍ മോട്ടേ.....)

ഉള്ളത്തില്‍ നീ സൂക്ഷിക്കും രാഗം പരാഗം
ഞാനാകും വാനം തേടും വീണാനാദം
വെള്ളപ്പൂമ്പട്ടിന്നുള്ളില്‍ നീയെന്‍ കിനാവിന്‍
ശ്രീരാഗം പാടും കോവില്‍ മൂകം ചാരെ
വെൺമലരായ് ഒന്നു കാണാന്‍
പൂത്തുലയാന്‍ കാത്തു നിന്നു..
മാനോടൊത്തു നീ വാണോരാനാള്‍ മറന്നോ
ചെലോടന്നു നീ ചോദിച്ച കാര്യമെന്തേ...
വെണ്ണക്കല്ലില്‍ കൊത്തിത്തന്നു
വിണ്ണില്‍ തത്തും സ്വര്‍ഗ്ഗങ്ങള്‍....
ഐ ലവ് യൂ....
(മുല്ലപ്പൂവിന്‍ മോട്ടേ.....)

mullappūvin moṭṭe...vĕṇmutte ninnuḽḽil
ĕn sĕllappāṭṭin denallayo...
alliccuṇḍin uḽḽil nī kākkuṁ punnāraṁ
ĕn saṅgalbattin sandrotsavaṁ....
māṟāgĕ tiṅṅuṁ nin ātmāvin gandhaṁ
teḍīḍuṁ kāṭrubol.....
vannĕttunnī ñānuṁ ĕn rāgaṁpol rāvuṁ
kaṇṇīr tornniḍumo...
ĕhĕhey...ŏhŏho ŏhŏho ŏhŏho
(mullappūvin moṭṭe.....)

vĕḽḽitten duḽḽittuḽḽi tūguṁ nilāvil
nīyedo dhyānaṁ polĕ maunaṁ teḍi
maññil nin uḽḽaṁ pŏḽḽitteṅṅuṁ vilābaṁ
ī rāvil novin pāṭṭāy dūrĕ vānil
vĕṇṇidaḽil mandahāsaṁ
ĕndinu nī mūḍiḍunnu
tāloliccu nī mohicca gānamalle...
ārādhiccu ñānāśicca omalalle....
varṇṇaccĕppil svarṇṇaṁ vĕccĕn
kaṇṇil tannu svapnaṅṅaḽ....
ai lav yū....
(mullappūvin moṭṭe.....)

uḽḽattil nī sūkṣikkuṁ rāgaṁ parāgaṁ
ñānāguṁ vānaṁ teḍuṁ vīṇānādaṁ
vĕḽḽappūmbaṭṭinnuḽḽil nīyĕn kināvin
śrīrāgaṁ pāḍuṁ kovil mūgaṁ sārĕ
vĕṇmalarāy ŏnnu kāṇān
pūttulayān kāttu ninnu..
mānoḍŏttu nī vāṇorānāḽ maṟanno
sĕloḍannu nī sodicca kāryamĕnde...
vĕṇṇakkallil kŏttittannu
viṇṇil tattuṁ svarggaṅṅaḽ....
ai lav yū....
(mullappūvin moṭṭe.....)