Mullappoomanam veesum

മുല്ലപ്പൂമണം വീശും
Work
Year
Language

മുല്ലപ്പൂമണം വീശും മൊഞ്ചത്തിപ്പുതുമാരി
കൈതപ്പൂങ്കാറ്റുവരുന്നേ മൈലാഞ്ചിച്ചോപ്പുവരുന്നേ
ഇതാവരുന്നേ ഇതാ വരുന്നേ ഇതാ ഇതാ പുറപ്പെടുന്നേ...
(മുല്ലപ്പൂമണം...)

കിളിമൊഴിയാണേ കുളിര്‍മൊഴിയാണേ
കരിമിഴിയാണേ കതിര്‍മിഴിയാണേ
കരളാകെ കിനാവിന്റെ കരകാണാക്കടലാണേ
(മുല്ലപ്പൂമണം...)

ബാപ്പാന്റെ പുന്നാര പൊന്നുമോളാണേ
മാരന്റെ കരളിലെ കോരിത്തരിപ്പാണേ
നാണത്തില്‍ പൊതിഞ്ഞുള്ള കല്‍ക്കണ്ടക്കനിയാണേ
ആനന്ദക്കടലിലു നീന്തുന്ന മീനാണേ
പോരില്ല പോരില്ല മാരന്റെ മാറീന്നു
സ്വര്‍ഗീയസുഖത്തിന്റെ ഏഴാംബഹറീന്ന്
(മുല്ലപ്പൂമണം...)

പരല്‍മീനാണേ പുതുമീനാണേ
പൂമീനാണേ പൊന്മീനാണേ
ഉമ്മാന്റെ കണീക്കൊന്നപ്പൂമകളാണേ..
(മുല്ലപ്പൂമണം...)

mullappūmaṇaṁ vīśuṁ mŏñjattippudumāri
kaidappūṅgāṭruvarunne mailāñjiccoppuvarunne
idāvarunne idā varunne idā idā puṟappĕḍunne...
(mullappūmaṇaṁ...)

kiḽimŏḻiyāṇe kuḽirmŏḻiyāṇe
karimiḻiyāṇe kadirmiḻiyāṇe
karaḽāgĕ kināvinṟĕ karagāṇākkaḍalāṇe
(mullappūmaṇaṁ...)

bāppānṟĕ punnāra pŏnnumoḽāṇe
māranṟĕ karaḽilĕ korittarippāṇe
nāṇattil pŏdiññuḽḽa kalkkaṇḍakkaniyāṇe
ānandakkaḍalilu nīndunna mīnāṇe
porilla porilla māranṟĕ māṟīnnu
svargīyasukhattinṟĕ eḻāṁbahaṟīnn
(mullappūmaṇaṁ...)

paralmīnāṇe pudumīnāṇe
pūmīnāṇe pŏnmīnāṇe
ummānṟĕ kaṇīkkŏnnappūmagaḽāṇe..
(mullappūmaṇaṁ...)