Mugilugale

മുകിലുകളെ
Work
Year
Language

മുകിലുകളേ വെള്ളിമുകിലുകളേ (2)
വെയില്‍കായും കുളിരുകളേ കന്നിക്കുളിരുകളേ (2)
നീലക്കൊടുവേലികള്‍ പൂക്കും താഴ്വരയ്ക്കും തോട്ടങ്ങള്‍ക്കും
തണല്‍ പരത്തി മഴ ചുരത്തി ഇതു വഴി വായോ
ഒന്നിതിലേ വായോ

ചിലച്ചും കതിരുകള്‍ കുറിച്ചും ചിറകുകള്‍ അടിച്ചും
പറന്നു പൊങ്ങും മൈനകളേ
നിങ്ങള്‍ടെ കൂട്ടത്തില്‍ കിന്നാരം ചൊല്ലാത്ത പെണ്ണുണ്ടോ
കുറുമ്പുകാരിപ്പെണ്ണുണ്ടോ

(നീലക്കൊടുവേലികള്‍)
മുകിലുകളേ വെള്ളിമുകിലുകളേ

ചിരിച്ചും തളിരുകള്‍ തരിച്ചും ഇതളുകള്‍ കെളിച്ചും
വിരിഞ്ഞു നില്‍ക്കും പൂവുകളേ
നിങ്ങള്‍ടെ കൂട്ടത്തില്‍ വേനലില്‍ വാടാത്ത പൂവുണ്ടോ
കൊന്തണിമങ്കപ്പൂവുണ്ടോ

(നീലക്കൊടുവേലികള്‍)
മുകിലുകളേ വെള്ളിമുകിലുകളേ‌
ഓ... ഓ.... ആ....

mugilugaḽe vĕḽḽimugilugaḽe (2)
vĕyilgāyuṁ kuḽirugaḽe kannikkuḽirugaḽe (2)
nīlakkŏḍuveligaḽ pūkkuṁ tāḻvaraykkuṁ toṭṭaṅṅaḽkkuṁ
taṇal paratti maḻa suratti idu vaḻi vāyo
ŏnnidile vāyo

silaccuṁ kadirugaḽ kuṟiccuṁ siṟagugaḽ aḍiccuṁ
paṟannu pŏṅṅuṁ mainagaḽe
niṅṅaḽṭĕ kūṭṭattil kinnāraṁ sŏllātta pĕṇṇuṇḍo
kuṟumbugārippĕṇṇuṇḍo

(nīlakkŏḍuveligaḽ)
mugilugaḽe vĕḽḽimugilugaḽe

siriccuṁ taḽirugaḽ tariccuṁ idaḽugaḽ kĕḽiccuṁ
viriññu nilkkuṁ pūvugaḽe
niṅṅaḽṭĕ kūṭṭattil venalil vāḍātta pūvuṇḍo
kŏndaṇimaṅgappūvuṇḍo

(nīlakkŏḍuveligaḽ)
mugilugaḽe vĕḽḽimugilugaḽe‌
o... o.... ā....