പീലിപ്പൂവെട്ടം കണ്ടല്ലോ മാനത്തും
ചേലും മണവും ചോരുന്ന താഴത്തും
കണികാണാന്‍ മലനാടുണര്
ചെറുകാറ്റേ ചിന്തായ് മൂള്
തിരുമൊഴിയായ് കുയിലേ പാട്
(പീലിപ്പൂവെട്ടം)
മഞ്ഞല ചൂടും മേടുകളില്‍ മഴവില്ലാട്ടം
കിങ്ങിണി കെട്ടിയ ചില്ലകളില്‍ പൂത്തിറയാട്ടം
കാലമെന്നും നന്മകളാല് കൂടൊരുക്കും താഴ്വരയില്
കൂട്ടിനിരിക്കാന്‍ കുരുവികളേ വാ....
എന്നും നാം വിതയ്ക്കും സ്നേഹം നൂറുമേനിയാകും
നേരു കൊണ്ടു പൊലിപൊലിക്കും
(പീലിപ്പൂവെട്ടം)
പൊന്വെയിലെഴുതും കാവുകളില്‍ തിരുമിന്നാട്ടം
വെണ്‍നുര ചിന്നിയ പാല്‍പ്പുഴയില്‍ പൂത്തിരിമേളം
മോഹമെന്നും ചാരുതയായ് ചോടുവയ്ക്കും താഴ്വരയില്
ചന്തം തൂകാന്‍ ഒരു മകളേ വാ....
എന്നും തേനുണര്ന്ന ശീലില് താനലിഞ്ഞു പാടും
സ്നേഹമെന്നും തുടി മുഴക്കും
(പീലിപ്പൂവെട്ടം)