Title (Indic)ജ്വാലാമുഖി നീ ഉണരൂ WorkMoham enna pakshi Year1979 LanguageMalayalam Credits Role Artist Music MK Arjunan Performer P Susheela Writer ONV Kurup LyricsMalayalamജ്വാലമുഖീ നീയുണരൂ ജ്വാലാമുഖീ ഉണരൂ - നിന്റെ ലാവാപ്രവാഹത്തിലീയഗ്നിശലഭത്തിന് ജീവനും നൈവേദ്യമാക്കൂ... (ജ്വാലാമുഖീ...) മധുരസ്മരണകള് മധുമക്ഷികകള്‍ മനസ്സിലെ തേനറകള്‍ നിറച്ചൂ മെഴുകുചുമരുകള് കുത്തിപ്പിളര്‍ന്നവര്‍ എവിടെയോ പറന്നുപോയി... (ജ്വാലാമുഖീ...) പ്രണയസ്മൃതികളാം പ്രിയഹരിണങ്ങള് മനസ്സിലെ തീവെയിലില് മരിച്ചൂ ഹരിതനിഴലുകള് തേടിപ്പറന്നൊരീ ചിറകുകള് തളര്‍ന്നുവീണു... (ജ്വാലാമുഖീ...) Englishjvālamukhī nīyuṇarū jvālāmukhī uṇarū - ninṟĕ lāvāpravāhattilīyagniśalabhattin jīvanuṁ naivedyamākkū... (jvālāmukhī...) madhurasmaraṇagaḽ madhumakṣigagaḽ manassilĕ tenaṟagaḽ niṟaccū mĕḻugusumarugaḽ kuttippiḽarnnavar ĕviḍĕyo paṟannuboyi... (jvālāmukhī...) praṇayasmṛtigaḽāṁ priyahariṇaṅṅaḽ manassilĕ tīvĕyilil mariccū haridaniḻalugaḽ teḍippaṟannŏrī siṟagugaḽ taḽarnnuvīṇu... (jvālāmukhī...)