Miniskarttkaari

മിനിസ്കർട്ട്കാരി
Work
Year
Language

മിനിസ്കർട്ട്കാരീ മിടുമിടുക്കീ നിന്റെ
മിനുങ്ങുന്ന മേനിയിൽ ഞാൻ നഖചിത്രമെഴുതുമ്പോൾ
നാണമോ മധുരിക്കും വേദനയോ
(മിനിസ്കർട്ട്കാരീ.......)

കമ്പികൾ മുറുക്കിയ മണിവീണയാണു നീ
തൊട്ടാലുതിരും രാഗം അനുരാഗം
കുപ്പിയിലൊതുക്കിയ തേൻതുള്ളിയാണു നീ
നുകർന്നാൽ ഉണരും ലഹരി പ്രേമലഹരി
(മിനിസ്കർട്ട്കാരീ....)

ചെണ്ടുകൾ വിടർത്തുന്ന മധുമാസമാണു നീ
തൊട്ടാൽ കുളിരും ദേഹം എൻ ദേഹം
മന്മഥൻ തൊടുക്കുന്ന സുമശരമാണു നീ
കൊണ്ടാൽ പിളരും ഹൃദയം എന്റെ ഹൃദയം
(മിനിസ്കർട്ട്കാരീ.....)

miniskarṭṭkārī miḍumiḍukkī ninṟĕ
minuṅṅunna meniyil ñān nakhasitramĕḻudumboḽ
nāṇamo madhurikkuṁ vedanayo
(miniskarṭṭkārī.......)

kambigaḽ muṟukkiya maṇivīṇayāṇu nī
tŏṭṭāludiruṁ rāgaṁ anurāgaṁ
kuppiyilŏdukkiya tenduḽḽiyāṇu nī
nugarnnāl uṇaruṁ lahari premalahari
(miniskarṭṭkārī....)

sĕṇḍugaḽ viḍarttunna madhumāsamāṇu nī
tŏṭṭāl kuḽiruṁ dehaṁ ĕn dehaṁ
manmathan dŏḍukkunna sumaśaramāṇu nī
kŏṇḍāl piḽaruṁ hṛdayaṁ ĕnṟĕ hṛdayaṁ
(miniskarṭṭkārī.....)