Milineeru peyyuvaan

മിഴിനീരു പെയ്യുവാന്‍
Year
Language

മിഴിനീരു പെയ്യുവാന്‍ മാത്രം
വിധി വിണ്ണില്‍ തീര്‍ത്ത മുകിലേ
നീയാണു മണ്ണില്‍ പ്രേമം
ചിരിയില്‍ പിറന്ന ശോകം

(മിഴിനീര്)

അറിയാതെ അന്നു തമ്മില്‍
അരമാത്ര കണ്ടു നമ്മള്‍
മറയാതെ എന്റെ മനസ്സില്‍
നിറയുന്നു നിന്‍ സ്മിതങ്ങള്‍
കുളിരാര്‍ന്ന നിന്റെ നെഞ്ചം
ഇനി എന്നുമെന്റെ മഞ്ചം

(മിഴിനീര്)

പ്രിയനേ നിനക്കുവേണ്ടി
കദനങ്ങളെത്ര താണ്ടി
ഇനിയെന്‍ വസന്തവനിയില്‍
വരു നീ സമാനഹൃദയാ
ഞാന്‍ നിന്റെ മാത്രമല്ലേ
നീയെന്നും എന്റെയല്ലേ

(മിഴിനീര്)

miḻinīru pĕyyuvān mātraṁ
vidhi viṇṇil tīrtta mugile
nīyāṇu maṇṇil premaṁ
siriyil piṟanna śogaṁ

(miḻinīr)

aṟiyādĕ annu tammil
aramātra kaṇḍu nammaḽ
maṟayādĕ ĕnṟĕ manassil
niṟayunnu nin smidaṅṅaḽ
kuḽirārnna ninṟĕ nĕñjaṁ
ini ĕnnumĕnṟĕ mañjaṁ

(miḻinīr)

priyane ninakkuveṇḍi
kadanaṅṅaḽĕtra tāṇḍi
iniyĕn vasandavaniyil
varu nī samānahṛdayā
ñān ninṟĕ mātramalle
nīyĕnnuṁ ĕnṟĕyalle

(miḻinīr)