മിഴിമുന കൊണ്ട് മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി (2)
കിഴിയുമെടുത്തു വരുന്ന മങ്കമാർതൻ
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ മഹേശാ..
തലമുടി കോതി മുടിഞ്ഞു തക്കയിട്ട്..
തലമുടി കോതി മുടിഞ്ഞു തക്കയിട്ട
കൊലമദയാന കുലുങ്ങി വന്നു
കൊമ്പും തലയുമുയർത്തി വിയർത്തിൽ
നോക്കി നിൽക്കും മുലകളുമെന്നെ വലയ്ക്കൊലാ
മഹേശാ ..മഹേശാ..
കുരുവുകൾ പോലെ കുരുത്തു മാറിടത്തിൽ (2)
കരളു പറിപ്പതിനങ്ങു കച്ചകെട്ടി
തരമതു നോക്കി വരുന്ന തീവിലയ്ക്കിന്നൊരു
കുറിപോലും അയയ്ക്കൊലാ
മഹേശാ …മഹേശാ ..മഹേശാ..മഹേശാ….മഹേശാ..
മഹേശാ..മഹേശാ..മഹേശാ..മഹേശാ..മഹേശാ…