Melleyonnu paadi ninne [M]

മെല്ലെയൊന്നു പാടി നിന്നെ [M]
Year
Language

ഓ ..........
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
ആ.......
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
കണ്ണിലുള്ള കനവൂതാതേ നിന്‍ ചുണ്ടിലുള്ള ചിരി മായാതേ
പാതിപെയ്ത മഴ കാണാതേ വെണ്‍പാരിജാതമലരറിയാതേ
(മെല്ലേയൊന്നു പാടി)

പൂമാനം കുടപിടിയ്ക്കും ഹോയ് ഈ പൂപ്പാട്ടിന്‍ വയല്‍ വരമ്പില്‍
കാറ്റോടെന്‍ കവിളുരുമ്മി ഹോയ് ഞാനാറ്റോരം നടന്നിരുന്നു
പകല്‍ മുല്ലമൊട്ടായി നീയോ വിരിഞ്ഞു നിന്നു
പുലര്‍വെയില്‍പ്പൊന്നോ നിന്നേ പൊതിഞ്ഞിരുന്നു
താന നാന നന തനനന നാനന
താന നാന നന തനനാ ന
മാറിലുള്ള മറുകറിയാതേ എന്‍ മനസ്സിലുള്ള കിളിയറിയാതേ
(മെല്ല്ലെയൊന്നു പാടി)

അന്നും നീ തനിച്ചിരിയ്ക്കും ഹോയ് ഈ താഴമ്പൂ പുഴക്കടവില്‍
എന്തേ നീ അരികിലെത്തി ഹോയ് നിന്‍ ജന്മങ്ങള്‍ എനിക്കു തന്നു
പതുങ്ങിവന്നെന്നേ മെല്ലെ മടിയില്‍ വെച്ചു
പരിഭവം കൊണ്ടെന്‍ കാതില്‍ കഥ പറഞ്ഞു
താന നാന നന
ചാരെ നിന്ന നിഴലറിയാതേ ഈ മഴ നനഞ്ഞ മുകിലറിയാതേ
(മെല്ലെയൊന്നു പാടി)

o ..........
mĕllĕyŏnnu pāḍi ninnĕ ñānuṇarttiyomale
ā.......
mĕllĕyŏnnu pāḍi ninnĕ ñānuṇarttiyomale
kaṇṇiluḽḽa kanavūdāde nin suṇḍiluḽḽa siri māyāde
pādibĕyda maḻa kāṇāde vĕṇbārijādamalaraṟiyāde
(mĕlleyŏnnu pāḍi)

pūmānaṁ kuḍabiḍiykkuṁ hoy ī pūppāṭṭin vayal varambil
kāṭroḍĕn kaviḽurummi hoy ñānāṭroraṁ naḍannirunnu
pagal mullamŏṭṭāyi nīyo viriññu ninnu
pularvĕyilppŏnno ninne pŏdiññirunnu
tāna nāna nana tananana nānana
tāna nāna nana tananā na
māṟiluḽḽa maṟugaṟiyāde ĕn manassiluḽḽa kiḽiyaṟiyāde
(mĕlllĕyŏnnu pāḍi)

annuṁ nī tanicciriykkuṁ hoy ī tāḻambū puḻakkaḍavil
ĕnde nī arigilĕtti hoy nin janmaṅṅaḽ ĕnikku tannu
paduṅṅivannĕnne mĕllĕ maḍiyil vĕccu
paribhavaṁ kŏṇḍĕn kādil katha paṟaññu
tāna nāna nana
sārĕ ninna niḻalaṟiyāde ī maḻa nanañña mugilaṟiyāde
(mĕllĕyŏnnu pāḍi)