മേലെ പൂമല താഴെ തേനല കാറ്റേ വാ
പാലപ്പൂം കന്യയ്ക്കു പളുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ
കാറ്റേ വാ നീ വാ നീ വാ (മേലെ)
കണിപ്പൂവു ചൂടി കളിയോടം തുഴഞ്ഞു നീ അരികിൽ വാ
വേളി പട്ടു വേണ്ടേ താളമേളം വേണ്ടേ വേണ്ടേ
സൂര്യകാന്തി മലർ താലി വേണ്ടേ (കണി)
കണ്മണീ പാടു പാടു നീ ചിങ്ങക്കാറ്റേ നീ വാ നീ വാ
(മേലെ)
മുടിപ്പീലി ചൂടും മുളം കാടിന്റെ കിങ്ങിണിക്കുഴലുമായ്
താലപ്പൊലി വേണ്ടേ താലവൃന്ദം വേണ്ടേ വേണ്ടേ
പൂവു തേടിത്തേടി പാടും കാറ്റേ (മുടി)
കണ്മണീ പാടു പാടു നീ ചിങ്ങക്കാറ്റേ നീ വാ നീ വാ
(മേലെ)