Title (Indic)സ്മൃതിയിൽ ഒഴുകും കനവിൻ ഒളിയിൽ WorkThe Megastar YearNot Available LanguageMalayalam Credits Role Artist Music Rajamani Performer KS Chithra Writer Unni LyricsMalayalamആ........ സ്മൃതിയില്‍ ഒഴുകും കനവിന്നൊളിയില് മനസ്സില്‍ നിറയും നിനവിന് നിറവില്‍ അലയൊലിപോല് കേട്ടൊരാ ഗാനം അതില്‍ മൂകവിഷാദ രാഗം അതെന് സിരയില്‍ ഹിമകണമായി സൌഗന്ധികങ്ങള്‍ പൂമുണ്ടുലച്ചു നീരാടുമീ സരസ്സില്‍ പൂമെയ്യില്‍ ആകെ കളഭം ചാര്‍ത്തി ഓര്‍മ്മകള്‍ അണയുമ്പോള്‍ ഹൃദയത്തിനുള്ളിലെ മഞ്ഞുരുകി പുഴയില്‍ ഇളകും ഓളങ്ങളായി ബാന്ധവന്‍ നീ വന്നതറിഞ്ഞില്ല ഞാന്‍ മരുഭൂവായ് തീര്ന്നൊരെന് അന്തരംഗേ ശ്രീലപദ്മ കുമ്പിള് വീണ്ടൂം മധുവണിഞ്ഞുവോ? (സ്മൃതിയില്‍...) മൃതിസാഗരത്തിന്റെ തീരത്തിലെങ്ങോ കനവുകള്‍ അലയുന്നു അനുപമമീ മതിമോഹത്തിലെങ്ങോ മധുബാഷ്പധാരയായി ചാരുസ്മിതത്തോടണയുക നീ പുനര്ജ്ജനിതേടുമീ മൂകരാവില്‍ ഇഴനെയ്യുമോര്മ്മയില് വീണലിയും പഴംകഥപ്പാട്ടുകള്‍ ഈണമായീ മോഹരാഗപ്പക്ഷി വീണ്ടും ചിറകണിഞ്ഞുവോ? (സ്മൃതിയില്‍...) Englishā........ smṛtiyil ŏḻuguṁ kanavinnŏḽiyil manassil niṟayuṁ ninavin niṟavil alayŏlibol keṭṭŏrā gānaṁ adil mūgaviṣāda rāgaṁ adĕn sirayil himagaṇamāyi saൌgandhigaṅṅaḽ pūmuṇḍulaccu nīrāḍumī sarassil pūmĕyyil āgĕ kaḽabhaṁ sārtti ormmagaḽ aṇayumboḽ hṛdayattinuḽḽilĕ maññurugi puḻayil iḽaguṁ oḽaṅṅaḽāyi bāndhavan nī vannadaṟiññilla ñān marubhūvāy tīrnnŏrĕn andaraṁge śrīlabadma kumbiḽ vīṇḍūṁ madhuvaṇiññuvo? (smṛtiyil...) mṛtisāgarattinṟĕ tīrattilĕṅṅo kanavugaḽ alayunnu anubamamī madimohattilĕṅṅo madhubāṣpadhārayāyi sārusmidattoḍaṇayuga nī punarjjanideḍumī mūgarāvil iḻanĕyyumormmayil vīṇaliyuṁ paḻaṁkathappāṭṭugaḽ īṇamāyī moharāgappakṣi vīṇḍuṁ siṟagaṇiññuvo? (smṛtiyil...)