(M) ഒരു പൂവിനെ നിശാശലഭം തൊട്ടുണര്‍ത്തും യാമമായ്
നറുമഞ്ഞുമീ നിലാക്കുളിരും ഒന്നു ചേരും നേരമായ്
പനിനീരില്‍ നനഞ്ഞ രാത്രിയെ പുലര്‍വെയില്‍ പുല്കുമ്പോള്
(F) ഒരു പൂവിനെ നിശാശലഭം തൊട്ടുണര്‍ത്തും യാമമായ്
(F) പൂത്തുനില്ക്കും കാമിനിമുല്ലയെ പ്രണയവസന്തം പൊതിയുമ്പോള്‍
(M) മാഞ്ഞുപോകും മഞ്ഞണി തിങ്കളില്‍ സൂര്യപരാഗം കുതിരുന്നു
(F) പൂങ്കിനാവിന്‍ ചിറകു തലോടി കുളിര്‍ന്നു നില്പ്പൂ ഞാന്‍
(D) വെറുതെ നിന്റെ മിഴിയില്‍ നോക്കി നില്ക്കാന് മോഹമായ്
(F) ഒരു പൂവിനെ നിശാശലഭം തൊട്ടുണര്‍ത്തും യാമമായ്
(F) വെള്ളിമേഘത്തേരിലിറങ്ങി വേനല്‍ നിലാവും സന്ധ്യകളും
(M) പെയ്തു തോരും മാമഴയായി പൊന്‍ കിനാവും പൂവിതളും
(F) ഓര്‍മ്മ മൂടും വെണ് താളുകളില്‍ പീലി തെളിയുകയായ്
(M) ഇനിയും തമ്മിലലിയാന്‍ നെഞ്ചു പിടയും സാന്ദ്രമായ്
(M) ഒരു പൂവിനെ നിശാശലഭം തൊട്ടുണര്‍ത്തും യാമമായ്
(F) നറുമഞ്ഞുമീ നിലാക്കുളിരും ഒന്നു ചേരും നേരമായ്
(M) പനിനീരില്‍ നനഞ്ഞ രാത്രിയെ പുലര്‍വെയില്‍ പുല്കുമ്പോള്