Medamaasakkuliril

മേടമാസക്കുളിരിൽ
Year
Language

മേടമാസക്കുളിരിലാരെ നീ മാടിവിളിയ്ക്കുമീ ഓളങ്ങളായ്....
ഈ വിഷുപ്പക്ഷിതൻ വിരഹഗാനമോ....
ഈ വിഷുപ്പക്ഷിതൻ വിരഹഗാനമോ തീരത്തിൻ മാറിലിതിലലിഞ്ഞൂ...
മേടമാസക്കുളിരിലാരെ നീ മാടിവിളിയ്ക്കുമീ ഓളങ്ങളായ്....

താലവനത്തിൽ തന്നിണക്കിളി താനേ പാടുന്നിതാ....
ഇണക്കിളി താനേ പാടുന്നിതാ....
ഒരു തരിവെട്ടം എനിയ്ക്കു തരൂ നറുമലരിൻ പിറവി തരൂ
കണ്ണുകളിൽ ഒരു വർണ്ണലോകം കാഴ്ച്ചവയ്ക്കൂ....

മേടമാസക്കുളിരിലാരെ നീ മാടിവിളിയ്ക്കുമീ ഓളങ്ങളായ്....

പോയകാലത്തിൻ വേലിയേറ്റത്തിൽ മോഹം ചിലങ്കകൾ ചാർത്തീ
മനസ്സിലെ മോഹം ചിലങ്കകൾ ചാർത്തീ..
ഇന്നെന്റെ നിശ്വാസം വീണടിയും വെറും കണ്ണീർക്കായലായ് മാറീ..
നീയൊരു കണ്ണീർക്കായലായ് മാറീ...

മേടമാസക്കുളിരിലാരെ നീ മാടിവിളിയ്ക്കുമീ ഓളങ്ങളായ്....
ഈ വിഷുപ്പക്ഷിതൻ വിരഹഗാനമോ തീരത്തിൻ മാറിലിതിലലിഞ്ഞൂ...
മേടമാസക്കുളിരിലാരെ നീ മാടിവിളിയ്ക്കുമീ ഓളങ്ങളായ്....
മാടിവിളിയ്ക്കുമീ ഓളങ്ങളായ്....

meḍamāsakkuḽirilārĕ nī māḍiviḽiykkumī oḽaṅṅaḽāy....
ī viṣuppakṣidan virahagānamo....
ī viṣuppakṣidan virahagānamo tīrattin māṟilidilaliññū...
meḍamāsakkuḽirilārĕ nī māḍiviḽiykkumī oḽaṅṅaḽāy....

tālavanattil tanniṇakkiḽi tāne pāḍunnidā....
iṇakkiḽi tāne pāḍunnidā....
ŏru tarivĕṭṭaṁ ĕniykku tarū naṟumalarin piṟavi tarū
kaṇṇugaḽil ŏru varṇṇalogaṁ kāḻscavaykkū....

meḍamāsakkuḽirilārĕ nī māḍiviḽiykkumī oḽaṅṅaḽāy....

poyagālattin veliyeṭrattil mohaṁ silaṅgagaḽ sārttī
manassilĕ mohaṁ silaṅgagaḽ sārttī..
innĕnṟĕ niśvāsaṁ vīṇaḍiyuṁ vĕṟuṁ kaṇṇīrkkāyalāy māṟī..
nīyŏru kaṇṇīrkkāyalāy māṟī...

meḍamāsakkuḽirilārĕ nī māḍiviḽiykkumī oḽaṅṅaḽāy....
ī viṣuppakṣidan virahagānamo tīrattin māṟilidilaliññū...
meḍamāsakkuḽirilārĕ nī māḍiviḽiykkumī oḽaṅṅaḽāy....
māḍiviḽiykkumī oḽaṅṅaḽāy....