Title (Indic)തേരിറങ്ങും WorkMazhathullikkilukkam Year2002 LanguageMalayalam Credits Role Artist Music Suresh Peters Performer P Jayachandran Writer S Ramesan Nair LyricsMalayalamതേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ നോവലിഞ്ഞമിഴിയില്‍ ഒരു സ്നേഹനിദ്രയെഴുതാന്‍ ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍ തെളിയുന്നു താരനിരകള്‍ (തേരിറങ്ങും ) ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീര്‍ത്തീരം കരയുന്ന പൈതല്‍ പോലേ കരളിന്റെ തീരാദാഹം കനല്ത്തുമ്പിപാടും പാട്ടിന് കടം തീരുമോ (തേരിറങ്ങും ) നിലയ്ക്കാതെ വീശും കാറ്റില്‍ നിറയ്ക്കുന്നതാരീ രാഗം വിതുമ്പുന്ന വിണ്ണില്‍ പോലും തുളുമ്പുന്നു തിങ്കള്‍ത്താലം നിഴലിന്റെ മെയ് മൂടുവാന്‍ നിലാവെ വരൂ.. (തേരിറങ്ങും ) Englishteriṟaṅṅuṁ mugile maḻattūvalŏnnu tarumo novaliññamiḻiyil ŏru snehanidrayĕḻudān iruḽmūḍiyālumĕn kaṇṇil tĕḽiyunnu tāraniragaḽ (teriṟaṅṅuṁ ) uṟaṅṅātta mohaṁ teḍuṁ uṣassinṟĕ kaṇṇīrttīraṁ karayunna paidal pole karaḽinṟĕ tīrādāhaṁ kanalttumbibāḍuṁ pāṭṭin kaḍaṁ tīrumo (teriṟaṅṅuṁ ) nilaykkādĕ vīśuṁ kāṭril niṟaykkunnadārī rāgaṁ vidumbunna viṇṇil poluṁ tuḽumbunnu tiṅgaḽttālaṁ niḻalinṟĕ mĕy mūḍuvān nilāvĕ varū.. (teriṟaṅṅuṁ )