Mayiline kandorikkal

മയിലിനെ കണ്ടൊരിക്കൽ
Year
Language

ഓ..ഹോ..ഓ..ഹോ...

മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ
മയില്‍വാഹനമാക്കി.. എന്‍ മനം ഞാന്‍ മയില്‍വാഹനമാക്കി..
ആ... ആ...(മയിലിനെ.. )
പൊന്നും കനവുകള്‍ തന്‍ പൊന്നമ്പലമതിലകത്തു
എന്നുമെഴുന്നള്ളത്ത്‌.. എന്നുമെഴുന്നള്ളത്ത്‌...

മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ
മയില്‍വാഹനമാക്കി.. നിന്‍ മനം നീ മയില്‍വാഹനമാക്കി..

അരുവി തന്‍ സംഗീതം മധുരമെന്നോതി നീ
ഞാൻ അന്നൊരരുവിയായീ.. ഞാൻ അന്നൊരരുവിയായീ ഓ..(അരുവി തൻ..)
ആ ഹിമവാഹിനിയില്‍ ആറാടി നീന്തിയപ്പോള്‍
ഞാനൊരു താളമായീ.. ഞാനൊരു താളമായീ..

മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ
മയില്‍വാഹനമാക്കി.. എന്‍ മനം ഞാന്‍ മയില്‍വാഹനമാക്കി..

വസന്തത്തിന്‍ രാത്രികള്‍ മധുരമെന്നോതി നീ
ഞാനൊരു നികുഞ്ജമായീ.. ഞാനൊരു നികുഞ്ജമായീ.. ആ..
ആ പുഷ്പവാതില്‍ തുറന്നാഹ്ലാദം നുകര്‍ന്നപ്പോള്‍
ഞാനേ വസന്തമായീ.. ഞാനേ വസന്തമായീ..

മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ
മയില്‍വാഹനമാക്കി.. നിന്‍ മനം നീ മയില്‍വാഹനമാക്കി...

o..ho..o..ho...

mayilinĕ kaṇḍŏrikkal mandahasiccu nī
mayilvāhanamākki.. ĕn manaṁ ñān mayilvāhanamākki..
ā... ā...(mayilinĕ.. )
pŏnnuṁ kanavugaḽ tan pŏnnambalamadilagattu
ĕnnumĕḻunnaḽḽatt‌.. ĕnnumĕḻunnaḽḽatt‌...

mayilinĕ kaṇḍŏrikkal mandahasiccu ñān
mayilvāhanamākki.. nin manaṁ nī mayilvāhanamākki..

aruvi tan saṁgīdaṁ madhuramĕnnodi nī
ñān annŏraruviyāyī.. ñān annŏraruviyāyī o..(aruvi tan..)
ā himavāhiniyil āṟāḍi nīndiyappoḽ
ñānŏru tāḽamāyī.. ñānŏru tāḽamāyī..

mayilinĕ kaṇḍŏrikkal mandahasiccu ñān
mayilvāhanamākki.. ĕn manaṁ ñān mayilvāhanamākki..

vasandattin rātrigaḽ madhuramĕnnodi nī
ñānŏru niguñjamāyī.. ñānŏru niguñjamāyī.. ā..
ā puṣpavādil tuṟannāhlādaṁ nugarnnappoḽ
ñāne vasandamāyī.. ñāne vasandamāyī..

mayilinĕ kaṇḍŏrikkal mandahasiccu nī
mayilvāhanamākki.. nin manaṁ nī mayilvāhanamākki...