Title (Indic)ഈശോ മറിയം WorkMayiladum Kunnu Year1972 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamഈശോ മറിയം ഔസേപ്പേ ഈ അപേക്ഷ കൈക്കൊള്ളേണമേ ഈ പ്രാര്‍ഥന കേള്‍ക്കേണമേ എന്റെ നെഞ്ചിലെ നൊമ്പരമത്രയും അറിയുന്നവരല്ലേ എന്നില്‍ കനിവുള്ളവരല്ലേ? എത്ര കൊടുങ്കാറ്റടിച്ചാലും ഏതുമരുഭൂവിലായാലും തിരിച്ചുവരുംവരെ പ്രിയമുള്ളവനവ- നൊരുമുള്ളു പോലും കൊള്ളരുതേ (ഈശോ മറിയം...) എന്റെയുള്ളിലെ ആശകള്‍ മുഴുവനും അറിയുന്നവരല്ലേ എന്നില്‍ അലിവുള്ളവരല്ലേ? എത്രദിവസങ്ങള്‍ കഴിഞ്ഞാലും ഏതുനഗരത്തിലായാലും അടുത്തുവരുംവരെ പ്രിയമുള്ളവനവ- നപകടമൊന്നും വരുത്തരുതേ.. (ഈശോ മറിയം.. ) Englishīśo maṟiyaṁ auseppe ī abekṣa kaikkŏḽḽeṇame ī prārdhana keḽkkeṇame ĕnṟĕ nĕñjilĕ nŏmbaramatrayuṁ aṟiyunnavaralle ĕnnil kanivuḽḽavaralle? ĕtra kŏḍuṅgāṭraḍiccāluṁ edumarubhūvilāyāluṁ tiriccuvaruṁvarĕ priyamuḽḽavanava- nŏrumuḽḽu poluṁ kŏḽḽarude (īśo maṟiyaṁ...) ĕnṟĕyuḽḽilĕ āśagaḽ muḻuvanuṁ aṟiyunnavaralle ĕnnil alivuḽḽavaralle? ĕtradivasaṅṅaḽ kaḻiññāluṁ edunagarattilāyāluṁ aḍuttuvaruṁvarĕ priyamuḽḽavanava- nabagaḍamŏnnuṁ varuttarude.. (īśo maṟiyaṁ.. )