Maunanombara poomiligalil

മൗനനൊമ്പര പൂമിഴികളില്‍
Work
Year
Language

മൌനനൊമ്പര പൂമിഴികളില്‍ ഊയലാടി വാ
തേന്‍ കിനാവിന്റെ പൂഞ്ചിറകുള്ള വെള്ളിലം കിളീ
ചിരിപ്പൊയ്കയില്‍ കളിയോടമായ്
മനസ്സ് പങ്കിട്ടു മധുരം പങ്കിട്ടു
നീന്തി നീന്തി വാ
മനസ്സ് പങ്കിട്ടു മധുരം പങ്കിട്ടു
നീന്തി നീന്തി വാ

കണ്ണ്കൊണ്ടെന്റെ കണ്ണില്‍ എയ്തൊരു പ്രേമസായകം
വന്നു കൊണ്ടത്‌ പെണ്‍കിടാവിന്റെ ചങ്കിലല്ലയോ
മുനയമ്പിലും ചെറു തേന്‍കണം
ശലഭമിലയ്ക്കു മലര്‍ വിളമ്പുന്ന
സ്നേഹ പായസം
ശലഭമിലയ്ക്കു മലര്‍ വിളമ്പുന്ന
സ്നേഹ പായസം

കരളിലെ മോഹങ്ങള്‍ കണ്ണാടി ബിംബങ്ങള്‍
ചുടു നെടുവീര്‍പ്പിന്‍ കോമരങ്ങള്‍
ഉത്സവം കൂടുന്നോരായിരം സ്വപ്‌നങ്ങള്‍
മതിമറന്നാടും ചാമരങ്ങള്‍
ഇരുളിലെ നിഴല്‍രൂപ സഞ്ചാരികള്‍
അത് നമ്മള്‍ രണ്ടുപേരുമല്ലയോ
(മൌനനൊമ്പര )

അകലത്തു നാട്ടിലെ അമ്പിളിപ്പൂമാരന്‍
പ്രണയിച്ചൊരാമ്പല്‍ പെണ്‍കൊടി ഞാന്‍
മനസ്സുകൊണ്ടൂയലാടുന്നോരീ പൂന്തോപ്പില്‍
മനക്കണക്ക് എല്ലാം തേന്‍ കിളികള്‍
മലരിലും മലര്‍ കോര്‍ത്ത മധുരങ്ങളെ
നീയൂന്നി മെല്ലെ മെല്ലെ നീങ്ങിടാം
(മൌനനൊമ്പര )

maൌnanŏmbara pūmiḻigaḽil ūyalāḍi vā
ten kināvinṟĕ pūñjiṟaguḽḽa vĕḽḽilaṁ kiḽī
sirippŏygayil kaḽiyoḍamāy
manass paṅgiṭṭu madhuraṁ paṅgiṭṭu
nīndi nīndi vā
manass paṅgiṭṭu madhuraṁ paṅgiṭṭu
nīndi nīndi vā

kaṇṇgŏṇḍĕnṟĕ kaṇṇil ĕydŏru premasāyagaṁ
vannu kŏṇḍat‌ pĕṇgiḍāvinṟĕ saṅgilallayo
munayambiluṁ sĕṟu tenkaṇaṁ
śalabhamilaykku malar viḽambunna
sneha pāyasaṁ
śalabhamilaykku malar viḽambunna
sneha pāyasaṁ

karaḽilĕ mohaṅṅaḽ kaṇṇāḍi biṁbaṅṅaḽ
suḍu nĕḍuvīrppin komaraṅṅaḽ
utsavaṁ kūḍunnorāyiraṁ svap‌naṅṅaḽ
madimaṟannāḍuṁ sāmaraṅṅaḽ
iruḽilĕ niḻalrūba sañjārigaḽ
at nammaḽ raṇḍuberumallayo
(maൌnanŏmbara )

agalattu nāṭṭilĕ ambiḽippūmāran
praṇayiccŏrāmbal pĕṇgŏḍi ñān
manassugŏṇḍūyalāḍunnorī pūndoppil
manakkaṇakk ĕllāṁ ten kiḽigaḽ
malariluṁ malar kortta madhuraṅṅaḽĕ
nīyūnni mĕllĕ mĕllĕ nīṅṅiḍāṁ
(maൌnanŏmbara )