Maunam talarum

മൗനം തളരും
Year
Language

മൗനം......
മൗനം തളരും തണലിൽ
നീളും നിഴലിൻ വഴിയിൽ
കാറ്റുവീശി ഇലകൊഴിഞ്ഞു
കാത്തിരിപ്പിന്റെ വീർപ്പുലഞ്ഞു
മൗനം..........
(മൗനം)

മലയലിയും കുളിരലകൾ
പോരും വഴിക്കു പാടി....(2)
ഒഴുകിവരും ചുരുളഴിയും
മൂകവിലാപകാവ്യം...(2)
മൗനം...
(മൗനം)

കളപൊഴിയും ഞൊറിയലകൾ
തേങ്ങിപ്പിടഞ്ഞു വീണു...(2)
അലഞ്ഞടിയും കനലൊളിയായ്‌
ദൂരെ ദിനാന്ത തീരം(2)
മൗനം.....
(മൗനം)

maunaṁ......
maunaṁ taḽaruṁ taṇalil
nīḽuṁ niḻalin vaḻiyil
kāṭruvīśi ilagŏḻiññu
kāttirippinṟĕ vīrppulaññu
maunaṁ..........
(maunaṁ)

malayaliyuṁ kuḽiralagaḽ
poruṁ vaḻikku pāḍi....(2)
ŏḻugivaruṁ suruḽaḻiyuṁ
mūgavilābagāvyaṁ...(2)
maunaṁ...
(maunaṁ)

kaḽabŏḻiyuṁ ñŏṟiyalagaḽ
teṅṅippiḍaññu vīṇu...(2)
alaññaḍiyuṁ kanalŏḽiyāy‌
dūrĕ dinānda tīraṁ(2)
maunaṁ.....
(maunaṁ)