മൌനം പാടും ഗീതം നീയല്ലയോ?
രാവില്‍ പൂക്കും കനവേ.. സുഖമല്ലയോ?
സ്വപ്നം തേടും മിഴികള്‍ മനമല്ലയോ
പൂവായ് വിരിയും നിനവേ സുഖമല്ലയോ?
നിറമേ നീയോ വാനില്‍ നിറയും
മലരേ നീരില്‍ മധുരം പകരും
നീവന്നതും നിറവാര്‍ന്നതും
നിന്നോര്‍മ്മയും നിന്‍സ്പര്‍ശവും
ഞാനെന്നുള്ളിലായലിയും
മൌനം പാടും.........
കതിരേ നീയെന്‍ കാവില്‍ വിടരും
മൃദുവാം ചിറകിന്‍ തൂവല്‍ വിരിയും
നീതൊട്ടതും കുളിരാര്‍ന്നതും
നിന്മെയ്യിലെ മൃദുഗന്ധവും
ഞാനെന്‍ നെഞ്ചിനാലറിയും
മൌനം പാടും..........