Marayugayo neeyen

മറയുകയോ നീയെന്‍
Work
Year
Language

മറയുകയോ നീയെന്‍ ....
മറയുകയോ നീയെന്‍ മാനസശുകമേ
പ്രണയശോകം നിറഞ്ഞു
ഇണയെന്നെ വേര്‍പിരിഞ്ഞു
മറയുകയോ നീയെന്‍ ........

മേഘങ്ങള്‍ പാഴ്മിന്നല്‍ തൂകിടുമീ മന്നില്‍
മാഴ്കിടുമെന്‍ കണ്ണീര്‍മഴയിലകം ചിന്നി
മറയുകയോ നീയെന്‍

തങ്ങുവാന്‍ തളരുകില്‍ കൂടുമെന്യേ
താപക്കൊടുംകാറ്റില്‍ തളര്‍ന്നു മുന്നേ
കണ്ടൂ വലയെറിയും കാലവേടന്‍ മുന്‍പില്‍
കാതരയാമെന്റെ കണ്ണീര്‍മഴയില്‍ വെമ്പി
കണ്ണീര്‍മഴയില്‍ വെമ്പി
മറയുകയോ നീയെന്‍ ..........

maṟayugayo nīyĕn ....
maṟayugayo nīyĕn mānasaśugame
praṇayaśogaṁ niṟaññu
iṇayĕnnĕ verbiriññu
maṟayugayo nīyĕn ........

meghaṅṅaḽ pāḻminnal tūgiḍumī mannil
māḻgiḍumĕn kaṇṇīrmaḻayilagaṁ sinni
maṟayugayo nīyĕn

taṅṅuvān daḽarugil kūḍumĕnye
tābakkŏḍuṁkāṭril taḽarnnu munne
kaṇḍū valayĕṟiyuṁ kālaveḍan munpil
kādarayāmĕnṟĕ kaṇṇīrmaḻayil vĕmbi
kaṇṇīrmaḻayil vĕmbi
maṟayugayo nīyĕn ..........