Marakkudayaal

മറക്കുടയാല്‍
Year
Language

മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല
മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല
പൂനിലാവല്ല പുലര്‍വേളയില്‍
മുല്ലയാവില്ല മൂവന്തിയില്‍
അവള്‍ അല്ലിയാമ്പലല്ല കുഞ്ഞുതെന്നലേ
കുറുമ്പിന്റെ മറക്കുടയാല്‍ മുഖംമറയ്ക്കും
മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല
മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല

മുണ്ടകപ്പാടത്തെ മുത്തും പവിഴവും
കൊയ്യാനെത്തണ പ്രാവാണ്
തങ്കക്കിടാങ്ങളെ തഞ്ചിച്ചും കൊഞ്ചിച്ചും
താരാട്ടാനുള്ള പാട്ടാണ്
പാലാഴിത്തിങ്കള്‍ വന്നു കൊണ്ടുവന്ന പാല്‍ക്കുടം
ഓ...ഓ..
പൂക്കാലമെന്റെ ചുണ്ടിലുമ്മവെച്ച തേന്‍കണം
ഉള്ളിന്നുള്ളില്‍ തുമ്പിതുള്ളും ചെല്ലച്ചെറുപ്രായം
(മറക്കുടയാല്‍)

വെള്ളിച്ചിലമ്പിട്ടു തുള്ളിക്കളിക്കുന്ന
കണ്ണാടിപ്പുഴ ചേലാണ്
വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ
മുത്തോലും മണി മുത്താണ്
കസ്തൂരിക്കാറ്റു വന്നു കൊണ്ടു തന്ന പൂമണം
മിന്നാരം മിന്നല്‍പോലെ മിന്നി മാഞ്ഞ പൊൻനിറം
ഉള്ളിന്നുള്ളില്‍ പെയ്തിറങ്ങും ചില്ലുമഴക്കാലം
(മറക്കുടയാല്‍)

maṟakkuḍayāl mukhaṁmaṟaykkuṁ mānalla
maṣikkaṟuppāl miḻiyĕḻuduṁ mīnalla
pūnilāvalla pularveḽayil
mullayāvilla mūvandiyil
avaḽ alliyāmbalalla kuññudĕnnale
kuṟumbinṟĕ maṟakkuḍayāl mukhaṁmaṟaykkuṁ
maṟakkuḍayāl mukhaṁmaṟaykkuṁ mānalla
maṣikkaṟuppāl miḻiyĕḻuduṁ mīnalla

muṇḍagappāḍattĕ muttuṁ paviḻavuṁ
kŏyyānĕttaṇa prāvāṇ
taṅgakkiḍāṅṅaḽĕ tañjiccuṁ kŏñjiccuṁ
tārāṭṭānuḽḽa pāṭṭāṇ
pālāḻittiṅgaḽ vannu kŏṇḍuvanna pālkkuḍaṁ
o...o..
pūkkālamĕnṟĕ suṇḍilummavĕcca tenkaṇaṁ
uḽḽinnuḽḽil tumbiduḽḽuṁ sĕllaccĕṟuprāyaṁ
(maṟakkuḍayāl)

vĕḽḽiccilambiṭṭu tuḽḽikkaḽikkunna
kaṇṇāḍippuḻa selāṇ
vĕṇṇilāppĕṇṇinṟĕ mūkkuttikkallilĕ
muttoluṁ maṇi muttāṇ
kastūrikkāṭru vannu kŏṇḍu tanna pūmaṇaṁ
minnāraṁ minnalbolĕ minni māñña pŏnniṟaṁ
uḽḽinnuḽḽil pĕydiṟaṅṅuṁ sillumaḻakkālaṁ
(maṟakkuḍayāl)