Maṟakkaam ellaam maṟakkaam

മറക്കാം എല്ലാം മറക്കാം
Year
Language

മറക്കാമെല്ലാം മറക്കാം
നിനക്കായു് എല്ലാം മറക്കാം
(മറക്കാമെല്ലാം)
കണ്ടു കൊതിച്ചതെല്ലാം
നെഞ്ചില്‍ നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെയോര്‍മ്മകളായു്
ഇനി മറന്നുകൊള്ളാം
ഞാന്‍ മറന്നുകൊള്ളാം
മറക്കാമെല്ലാം മറക്കാം നിനക്കായു്

കുസൃതികളേ കുറുമ്പുകളേ ഇഷ്ടം കണ്ടു ഞാന്‍
കളിവാക്കിന്‍ മുള്‍മുനയായു് പൂക്കള്‍ തേടി ഞാന്‍
ഞാനാദ്യമെഴുതിയ നിനവുകളില്‍
അവളെന്റെ മാത്രം നായികയായു്
പാടുമ്പോഴെന്നും പ്രണയസരസ്സിലൊരിതളായവളൊഴുകി
മറക്കാമെല്ലാം മറക്കാം നിനക്കായു്

അവളുറങ്ങും പുഴയരുകില്‍ കാവല്‍ നിന്നു ഞാന്‍
അവള്‍ നനയും വഴിയരികില്‍ കുടയായു് ചെന്നു ഞാന്‍
ഞാന്‍ പീലി നീര്‍ത്തിയ പൊന്‍മയിലായു്
അവളാടി മേഘച്ചിറകടിയായു്
കുളിരുമായു് ദാവണിക്കനവിലെ അഴകായവള്‍ നടന്നു

(മറക്കാമെല്ലാം )

maṟakkāmĕllāṁ maṟakkāṁ
ninakkāyu് ĕllāṁ maṟakkāṁ
(maṟakkāmĕllāṁ)
kaṇḍu kŏdiccadĕllāṁ
nĕñjil niṟaccadĕllāṁ
kaḻiñña kathayilĕyormmagaḽāyu്
ini maṟannugŏḽḽāṁ
ñān maṟannugŏḽḽāṁ
maṟakkāmĕllāṁ maṟakkāṁ ninakkāyu്

kusṛtigaḽe kuṟumbugaḽe iṣṭaṁ kaṇḍu ñān
kaḽivākkin muḽmunayāyu് pūkkaḽ teḍi ñān
ñānādyamĕḻudiya ninavugaḽil
avaḽĕnṟĕ mātraṁ nāyigayāyu്
pāḍumboḻĕnnuṁ praṇayasarassilŏridaḽāyavaḽŏḻugi
maṟakkāmĕllāṁ maṟakkāṁ ninakkāyu്

avaḽuṟaṅṅuṁ puḻayarugil kāval ninnu ñān
avaḽ nanayuṁ vaḻiyarigil kuḍayāyu് sĕnnu ñān
ñān pīli nīrttiya pŏnmayilāyu്
avaḽāḍi meghacciṟagaḍiyāyu്
kuḽirumāyu് dāvaṇikkanavilĕ aḻagāyavaḽ naḍannu

(maṟakkāmĕllāṁ )