Manyanyainre kunyanyau

മഞ്ഞിന്റെ കുഞ്ഞു
Work
Year
Language

മഞ്ഞിന്റെ.... കുഞ്ഞു കുഞ്ഞു കുമിളകൾ....
മനസ്സിൽ..... കൊഴിഞ്ഞുവീണു....

മഞ്ഞിന്റെ കുഞ്ഞു കുഞ്ഞു കുമിളകൾ
മനസ്സിൽ കൊഴിഞ്ഞുവീണു അതിൽ മഞ്ജുഷേ
നമ്മുടെ മൂകാനുരാഗം
മയിൽപ്പീലിവർണ്ണങ്ങൾ ചൂടിനിന്നു
ചൂടിനിന്നു
(മഞ്ഞിന്റെ കുഞ്ഞു കുഞ്ഞു.....)

കുളിരലകൾ താളമിടും തളിരിലകൾ പോലെ
തരളലോലതന്ത്രികളിൽ സ്വരകണങ്ങൾ പോലെ
(കുളിരലകൾ....)
തരളമാം കരളുകൾതൻ അണിയറകളിലെങ്ങോ
ഉണരുകയായിരുന്നു - പ്രണയം
വിരിയുകയായിരുന്നു
(മഞ്ഞിന്റെ കുഞ്ഞു കുഞ്ഞു....)

പുലരികളിൽ പൂവനിയിൽ ഉതിർമണികൾപോലെ
മഴമുകിലിൻ കവിളുകളിൽ ജലകണങ്ങൾപോലെ
(പുലരികളിൽ....)
സുരഭിയാം പനിമലരിൽ മധുകിനിയുംപോലെ
കുളിരുകളണിഞ്ഞുനിന്നു - ഹൃദയം
പ്രകൃതിയിൽ അലിഞ്ഞുനിന്നു
(മഞ്ഞിന്റെ കുഞ്ഞു കുഞ്ഞു....)

maññinṟĕ.... kuññu kuññu kumiḽagaḽ....
manassil..... kŏḻiññuvīṇu....

maññinṟĕ kuññu kuññu kumiḽagaḽ
manassil kŏḻiññuvīṇu adil mañjuṣe
nammuḍĕ mūgānurāgaṁ
mayilppīlivarṇṇaṅṅaḽ sūḍininnu
sūḍininnu
(maññinṟĕ kuññu kuññu.....)

kuḽiralagaḽ tāḽamiḍuṁ taḽirilagaḽ polĕ
taraḽaloladandrigaḽil svaragaṇaṅṅaḽ polĕ
(kuḽiralagaḽ....)
taraḽamāṁ karaḽugaḽtan aṇiyaṟagaḽilĕṅṅo
uṇarugayāyirunnu - praṇayaṁ
viriyugayāyirunnu
(maññinṟĕ kuññu kuññu....)

pularigaḽil pūvaniyil udirmaṇigaḽpolĕ
maḻamugilin kaviḽugaḽil jalagaṇaṅṅaḽpolĕ
(pularigaḽil....)
surabhiyāṁ panimalaril madhuginiyuṁpolĕ
kuḽirugaḽaṇiññuninnu - hṛdayaṁ
prakṛtiyil aliññuninnu
(maññinṟĕ kuññu kuññu....)