Manyanyail kulikkum

മഞ്ഞില്‍ കുളിക്കും
Year
Language

മഞ്ഞില്‍ കുളിക്കും രാവേറെയായ്
നിന്റെ മെയ്യില്‍ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചില്‍ തേരോട്ടമായ് മണിത്തത്തമ്മേ
കാതില്‍ കുറുമ്പിന്‍ നിശ്വാസമായ്
വന്നു ചേരാന്‍ നിന്നെ പുല്‍കീടുവാന്‍
കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ
പുതു പിച്ചിപ്പൂവിന്‍ ചിരിയോടെ
നറു മുല്ലപ്പൂവിന്‍ മണമോടെ
ഇനി ഇന്നല്ലെന്നും നാണം ചൂടും
നാടന്‍ പെണ്ണായ് മാറാമോ
(മഞ്ഞില്‍...)

തണുപ്പാകെ മറന്നീടാന്‍
കൈയ്യാലെ മൂടാം നിന്നെ
പുതപ്പെന്ന പോലെ ഓമലെ (2)
മഞ്ഞേ മണി മാറാതെ
രാവേ പടി ചാരാതെ
കണ്ണേ ഇമ ചിമ്മാതെ
മലരമ്പു കൊള്ളുന്ന നേരങ്ങളില്‍
( മഞ്ഞില്‍..)

മുളയ്ക്കുന്നെന്‍ കുളിരോടെ
വെണ്‍ തിങ്കള്‍ ഞാനോ താനേ
കൊതിക്കുന്നു നിന്നെ ആമ്പലേ (2)
ആണിന്‍ കുയിലൊന്നേ നീ
നേരം പുലരുന്നെന്നായ്
ചുമ്മാ കുഴലൂതാതെ
മണിമാരന്റെ ശീലുള്ള യാമങ്ങളില്‍
( മഞ്ഞില്‍..)

maññil kuḽikkuṁ rāveṟĕyāy
ninṟĕ mĕyyil sandaṁ vāsālamāy
ŏru mohaṁ nĕñjil teroṭṭamāy maṇittattamme
kādil kuṟumbin niśvāsamāy
vannu serān ninnĕ pulgīḍuvān
kaḍiññāṇo poguṁ kāṭrāyiṇattattamme
pudu piccippūvin siriyoḍĕ
naṟu mullappūvin maṇamoḍĕ
ini innallĕnnuṁ nāṇaṁ sūḍuṁ
nāḍan pĕṇṇāy māṟāmo
(maññil...)

taṇuppāgĕ maṟannīḍān
kaiyyālĕ mūḍāṁ ninnĕ
pudappĕnna polĕ omalĕ (2)
maññe maṇi māṟādĕ
rāve paḍi sārādĕ
kaṇṇe ima simmādĕ
malarambu kŏḽḽunna neraṅṅaḽil
( maññil..)

muḽaykkunnĕn kuḽiroḍĕ
vĕṇ tiṅgaḽ ñāno tāne
kŏdikkunnu ninnĕ āmbale (2)
āṇin kuyilŏnne nī
neraṁ pularunnĕnnāy
summā kuḻalūdādĕ
maṇimāranṟĕ śīluḽḽa yāmaṅṅaḽil
( maññil..)