Manyajaadi manimaala

മഞ്ചാടി മണിമാല
Year
Language

മഞ്ചാടിമണിമാല മാറിലണിഞ്ഞേ ഹൊയ്
മാറാളിപ്പെണ്ണാളും ഒരുങ്ങി വന്നേ ഹോയ്
മാനം കരിമ്പടം പുതയ്ക്കണ നേരത്ത്
കന്യകമാരെല്ലാം ആടിപ്പാട്
ആണുങ്ങളോടൊത്ത് ചേർന്ന് പാട് (മഞ്ചാടി..)

എണ്ണക്കറുപ്പുള്ള കണ്ണാളേ നിന്റെ
പയ്യാരം കേട്ട് കുളിരണൊണ്ടേയ്
തേവാരം മലയിലു കുടി കൊള്ളും ദൈവങ്ങൾ
അടിയാരെ കാക്കുവാൻ നേർച്ചയാണേഏ
മാടനുണ്ട് മറുതയുണ്ട്
മാനത്തെ പൈങ്കിളി കൂട്ടിനുണ്ടേയ്
ആടി വായോ അറിഞ്ഞു വായോ
പൂമി വാഴും തേവർ കൂട്ടിനു വായോ (മഞ്ചാടി..)

മാറത്തു മറുകുള്ള പെണ്ണാളേ മെയ്യിൽ
മയിലാഞ്ചിച്ചോപ്പ് തുടിക്കണൊണ്ടേയ്
തീയാളും കണ്ണുമായ് മല വാഴും ഭൂതങ്ങൾ
മണ്ണീന്നൊഴിയുമ്പോൾ നേർച്ചയാട്
കൊട്ടുണ്ടേയ് കൊരവയുണ്ടേയ്
നച്ചത്രത്തീമിഴി മിന്നലുണ്ടേയ്
പാടി വായോ പറഞ്ഞു വായോ
പൂമി വാഴും തേവർ കൂട്ടിനു വായോ (മഞ്ചാടി..)

mañjāḍimaṇimāla māṟilaṇiññe hŏy
māṟāḽippĕṇṇāḽuṁ ŏruṅṅi vanne hoy
mānaṁ karimbaḍaṁ pudaykkaṇa neratt
kanyagamārĕllāṁ āḍippāṭ
āṇuṅṅaḽoḍŏtt sernn pāṭ (mañjāḍi..)

ĕṇṇakkaṟuppuḽḽa kaṇṇāḽe ninṟĕ
payyāraṁ keṭṭ kuḽiraṇŏṇḍey
tevāraṁ malayilu kuḍi kŏḽḽuṁ daivaṅṅaḽ
aḍiyārĕ kākkuvān nerscayāṇee
māḍanuṇḍ maṟudayuṇḍ
mānattĕ paiṅgiḽi kūṭṭinuṇḍey
āḍi vāyo aṟiññu vāyo
pūmi vāḻuṁ tevar kūṭṭinu vāyo (mañjāḍi..)

māṟattu maṟuguḽḽa pĕṇṇāḽe mĕyyil
mayilāñjiccopp tuḍikkaṇŏṇḍey
tīyāḽuṁ kaṇṇumāy mala vāḻuṁ bhūdaṅṅaḽ
maṇṇīnnŏḻiyumboḽ nerscayāṭ
kŏṭṭuṇḍey kŏravayuṇḍey
naccatrattīmiḻi minnaluṇḍey
pāḍi vāyo paṟaññu vāyo
pūmi vāḻuṁ tevar kūṭṭinu vāyo (mañjāḍi..)