Manninnilam maaṟil

മണ്ണിന്നിളം മാറില്‍
Work
Year
Language

ലല്ലലലാലാ....
തനനനാ തനനനനാനാ...

മണ്ണിന്നിളം മാറില്‍ സ്വര്‍ണ്ണജലധാര
സ്വര്‍ഗ്ഗഗംഗമുന്നില്‍ തുള്ളിവന്നപോലെ
ബ്രഹ്മഗിരിയാകെ പൊങ്ങുമാവേശ
സംഘനൃത്തമേള

ലലലലാ.....
പുഴയാകെ പൂങ്കുലവെള്ളം മിഴിയാകെ പൂത്തിരിവെട്ടം
പതിനേഴില്‍ ചിറകുമുളയ്ക്കും കുളിരാറില്‍
ഉപവാടികളൂഞ്ഞാലാടും ഹരിതാഭകള്‍ വാരിച്ചൂടും
സംഗമ സാഗരമാക്കുക ഭൂവിലെ ദാഹം തീര്‍ക്കാന്‍

കളിയാടിപ്പാടടി പെണ്ണേ കളകാഞ്ചികിലുക്കടി കണ്ണേ
അലമാലകള്‍ കുരവ വിളിക്കും തിരുനാളില്‍
അനുഭൂതികള്‍ ഗാനം പാടും അകതാരുകളീണം മൂളും
ഉത്സവഭാസുര വേദികളാക്കുക നാടും വീടും..

lallalalālā....
tanananā tananananānā...

maṇṇinniḽaṁ māṟil svarṇṇajaladhāra
svarggagaṁgamunnil tuḽḽivannabolĕ
brahmagiriyāgĕ pŏṅṅumāveśa
saṁghanṛttameḽa

lalalalā.....
puḻayāgĕ pūṅgulavĕḽḽaṁ miḻiyāgĕ pūttirivĕṭṭaṁ
padineḻil siṟagumuḽaykkuṁ kuḽirāṟil
ubavāḍigaḽūññālāḍuṁ haridābhagaḽ vāriccūḍuṁ
saṁgama sāgaramākkuga bhūvilĕ dāhaṁ tīrkkān

kaḽiyāḍippāḍaḍi pĕṇṇe kaḽagāñjigilukkaḍi kaṇṇe
alamālagaḽ kurava viḽikkuṁ tirunāḽil
anubhūdigaḽ gānaṁ pāḍuṁ agadārugaḽīṇaṁ mūḽuṁ
utsavabhāsura vedigaḽākkuga nāḍuṁ vīḍuṁ..