Mannil veena malaneer [F]

മണ്ണിൽ വീണ മഴനീർ [F]
Year
Language

മണ്ണിൽ വീണ മഴനീർത്തുള്ളിക്കു
മനസ്സിലെങ്ങോ മഴവില്ല്
ആ മഴവില്ലിനായിരം ചിറകുണ്ടോ
ചിറകുകൾക്കായിരം നിറമുണ്ടോ
നിറമുണ്ടോ
( മണ്ണിൽ...)

ഉറവനീരായ് ജന്മം എന്നോ ഉണർന്നതും
അലയാഴി ഊഞ്ഞാലിൽ എങ്ങോ അലഞ്ഞതും
സൂര്യദാഹങ്ങൾ തൻ ചൂടേറ്റുയർന്നതും
മോഹങ്ങൾ ദാഹങ്ങൾ ഓരോന്നും
ആയിരം നാവുള്ള മൗനങ്ങളായതും
ഓർമ്മയില്ലേ ഓർമ്മയില്ലേ

കുളിരു കോരും നെഞ്ചിൽ മിന്നൽ
പിണഞ്ഞതും
ഹൃദയാഭിലാഷങ്ങൾ കണ്ണീരണിഞ്ഞതും
ദൂരതീരങ്ങളിൽ കാറ്റേറ്റു പെയ്തതും
ആരോരും കാണാതെ ഏതേതോ
ചിപ്പി തൻ ആത്മാവിൽ വൈഡൂര്യമായതും
ഓർമ്മയില്ലേ ഓർമ്മയില്ലേ
(മണ്ണിൽ...)

maṇṇil vīṇa maḻanīrttuḽḽikku
manassilĕṅṅo maḻavill
ā maḻavillināyiraṁ siṟaguṇḍo
siṟagugaḽkkāyiraṁ niṟamuṇḍo
niṟamuṇḍo
( maṇṇil...)

uṟavanīrāy janmaṁ ĕnno uṇarnnaduṁ
alayāḻi ūññālil ĕṅṅo alaññaduṁ
sūryadāhaṅṅaḽ tan sūḍeṭruyarnnaduṁ
mohaṅṅaḽ dāhaṅṅaḽ oronnuṁ
āyiraṁ nāvuḽḽa maunaṅṅaḽāyaduṁ
ormmayille ormmayille

kuḽiru koruṁ nĕñjil minnal
piṇaññaduṁ
hṛdayābhilāṣaṅṅaḽ kaṇṇīraṇiññaduṁ
dūradīraṅṅaḽil kāṭreṭru pĕydaduṁ
āroruṁ kāṇādĕ ededo
sippi tan ātmāvil vaiḍūryamāyaduṁ
ormmayille ormmayille
(maṇṇil...)