Mannil veena malaneer

മണ്ണില്‍ വീണ മഴനീര്‍
Year
Language

മണ്ണില്‍ വീണ മഴനീര്‍ തുള്ളിക്ക്‌
മനസ്സിലെങ്ങോ മഴവില്ല്
ആ മഴവില്ലിനായിരം ചിറകുണ്ടോ
ചിറകുകള്‍ക്കായിരം നിറമുണ്ടോ
നിറമുണ്ടോ ...
(മണ്ണില്‍)

ഉറവനീരായെന്നും എന്നോ ഉണര്‍ന്നതും
അലയാഴി ഊഞ്ഞാലില്‍ എന്നോ അലഞ്ഞതും
സൂര്യദാഹങ്ങള്‍ തന്‍ ചൂടേറ്റുയര്‍ന്നതും
മോഹങ്ങള്‍ ദാഹങ്ങള്‍ ഓരോന്നും
ആയിരം നാവുള്ള മൌനങ്ങളായതും
ഓര്‍മ്മയില്ലേ..... ഓര്‍മ്മയില്ലേ.....

കുളിര് പോലും നെഞ്ചില്‍ മിന്നല്‍ പിണഞ്ഞതും
ഹൃദയാഭിലാഷങ്ങള്‍ കണ്ണീരണിഞ്ഞതും
ദൂര തീരങ്ങളില്‍ കാറ്റേറ്റു പെയ്തതും
ആരോരും കാണാതെ ഏതേതോ
ചിപ്പി തന്‍ ആത്മാവില്‍ വൈഡൂര്യ മായതും
ഓര്‍മ്മയില്ലേ.....ഓര്‍മ്മയില്ലേ.....
(മണ്ണില്‍)

maṇṇil vīṇa maḻanīr tuḽḽikk‌
manassilĕṅṅo maḻavill
ā maḻavillināyiraṁ siṟaguṇḍo
siṟagugaḽkkāyiraṁ niṟamuṇḍo
niṟamuṇḍo ...
(maṇṇil)

uṟavanīrāyĕnnuṁ ĕnno uṇarnnaduṁ
alayāḻi ūññālil ĕnno alaññaduṁ
sūryadāhaṅṅaḽ tan sūḍeṭruyarnnaduṁ
mohaṅṅaḽ dāhaṅṅaḽ oronnuṁ
āyiraṁ nāvuḽḽa maൌnaṅṅaḽāyaduṁ
ormmayille..... ormmayille.....

kuḽir poluṁ nĕñjil minnal piṇaññaduṁ
hṛdayābhilāṣaṅṅaḽ kaṇṇīraṇiññaduṁ
dūra tīraṅṅaḽil kāṭreṭru pĕydaduṁ
āroruṁ kāṇādĕ ededo
sippi tan ātmāvil vaiḍūrya māyaduṁ
ormmayille.....ormmayille.....
(maṇṇil)