Mannil kolinyanyaa

മണ്ണില്‍ കൊഴിഞ്ഞ
Work
Year
Language

മണ്ണില്‍ക്കൊഴിഞ്ഞ മലരുകളേ
കണ്ണീരിലെഴുതിയ കവിതകളേ
ചിരിക്കാന്‍ തുനിയുകയാണോ -നിങ്ങള്‍
ചിതയില്‍ നീറുന്ന മോഹങ്ങളേ

ഹൃദയത്തിലായിരം ഗാനങ്ങള്‍ വിതുമ്പുന്ന
തകര്‍ന്ന മുരളികളേ-പൊട്ടി
ത്തകര്‍ന്ന മുരളികളേ
ഏതോകിനാവിന്റെ ലഹരിയില്‍ വീണ്ടും
എന്നിനി നിങ്ങള്‍ പാടും

പകലിന്റെ ശവപ്പെട്ടി ചുമന്നുകൊണ്ടിഴയുന്ന
തളര്‍ന്നമുകിലുകളേ-വാടി
ത്തളര്‍ന്ന മുകിലുകളേ
ഈ അന്ധകാരത്തില്‍ ആശതന്‍ കിരണങ്ങള്‍
ഇനിയെന്നു ചൂടും നിങ്ങള്‍
ഇനിയെന്നു ചൂടും നിങ്ങള്‍

maṇṇilkkŏḻiñña malarugaḽe
kaṇṇīrilĕḻudiya kavidagaḽe
sirikkān duniyugayāṇo -niṅṅaḽ
sidayil nīṟunna mohaṅṅaḽe

hṛdayattilāyiraṁ gānaṅṅaḽ vidumbunna
tagarnna muraḽigaḽe-pŏṭṭi
ttagarnna muraḽigaḽe
edogināvinṟĕ lahariyil vīṇḍuṁ
ĕnnini niṅṅaḽ pāḍuṁ

pagalinṟĕ śavappĕṭṭi sumannugŏṇḍiḻayunna
taḽarnnamugilugaḽe-vāḍi
ttaḽarnna mugilugaḽe
ī andhagārattil āśadan kiraṇaṅṅaḽ
iniyĕnnu sūḍuṁ niṅṅaḽ
iniyĕnnu sūḍuṁ niṅṅaḽ