Manmatharaanigale

മന്മഥറാണികളേ
Year
Language

മന്മഥറാണികളേ മനോഹരാംഗികളേ
കാല്‍‌ച്ചിലങ്കകളാല്‍ കാണികള്‍ക്കിന്നൊരു
കലാവിരുന്നൊരുക്കൂ - നിങ്ങള്‍
കരളില്‍ കുളിരുണര്‍ത്തൂ...
(മന്മഥ...)

മൈക്കണ്ണുകളാലെഴുതൂ നിങ്ങള്‍
മധുര മധുരമൊരു കാവ്യം
പുതുപുഞ്ചിരിയാലുണര്‍ത്തൂ നിങ്ങള്‍
പുലരി പുണരുമൊരു രാഗം
പുതുപുലരി പുണരുമൊരു രാഗം
(മന്മഥ...)

ലാവണ്യമൊഴുകും മഴവില്ലാണോ
ലഹരി വഴിയുമീ ദേഹം
മന്മഥന്‍ കൊളുത്തിയ തീനാളമാണോ
മനസ്സിലുണരുമീ മോഹം
നിന്‍ മനസ്സിലുണരുമീ മോഹം
(മന്മഥ...)

manmathaṟāṇigaḽe manoharāṁgigaḽe
kāl‌scilaṅgagaḽāl kāṇigaḽkkinnŏru
kalāvirunnŏrukkū - niṅṅaḽ
karaḽil kuḽiruṇarttū...
(manmatha...)

maikkaṇṇugaḽālĕḻudū niṅṅaḽ
madhura madhuramŏru kāvyaṁ
pudubuñjiriyāluṇarttū niṅṅaḽ
pulari puṇarumŏru rāgaṁ
pudubulari puṇarumŏru rāgaṁ
(manmatha...)

lāvaṇyamŏḻuguṁ maḻavillāṇo
lahari vaḻiyumī dehaṁ
manmathan kŏḽuttiya tīnāḽamāṇo
manassiluṇarumī mohaṁ
nin manassiluṇarumī mohaṁ
(manmatha...)