Manmathaninnen

മന്മഥനിന്നെന്‍
Year
Language

മന്മഥനിന്നെന്നതിഥിയായി
മന്ദസ്മിതത്തിലും ലഹരിയായ്
മല്ലികപ്പൂപെയ്യും രജനിയിലെന്‍
കളിപ്പൊന്‍‌വീണമീട്ടുവാന്‍ മോഹമായി
(മന്മഥന്‍...)

ഗായകന്‍ എന്‍ പ്രേമഗായകന്‍
ഗന്ധര്‍വ്വഗാനവിശാരദനായ് വന്നവന്‍
ഏഴു സ്വരങ്ങളാലേഴു സ്വര്‍ഗ്ഗങ്ങളെ
ഭൂമിയിലെത്തിക്കും തോഴനവന്‍
ഇന്നൊന്നു പാടാനാ വീണയ്ക്കു നാണം
ഒന്നു തൊടാനെന്റെ വിരലിനും നാണം
നാണം... നാണം... നാണം...
(മന്മഥന്‍...)

നായകന്‍ എന്‍ ജീവഗായകന്‍
വാസന്തമാധുരി മേനിയില്‍ തൂകുന്നവന്‍
ഏഴു സ്വരങ്ങളുമില്ലെങ്കില്‍‌പ്പോലുമെന്‍
പൂമണിക്കോവിലില്‍ ദൈവമവന്‍
ഇന്നു വരം തരാന്‍ ദേവനു നാണം
ഒന്നു ചോദിക്കാനെന്‍ നാവിനും നാണം
നാണം... നാണം... നാണം...
(മന്മഥന്‍...)

manmathaninnĕnnadithiyāyi
mandasmidattiluṁ lahariyāy
malligappūbĕyyuṁ rajaniyilĕn
kaḽippŏn‌vīṇamīṭṭuvān mohamāyi
(manmathan...)

gāyagan ĕn premagāyagan
gandharvvagānaviśāradanāy vannavan
eḻu svaraṅṅaḽāleḻu svarggaṅṅaḽĕ
bhūmiyilĕttikkuṁ toḻanavan
innŏnnu pāḍānā vīṇaykku nāṇaṁ
ŏnnu tŏḍānĕnṟĕ viralinuṁ nāṇaṁ
nāṇaṁ... nāṇaṁ... nāṇaṁ...
(manmathan...)

nāyagan ĕn jīvagāyagan
vāsandamādhuri meniyil tūgunnavan
eḻu svaraṅṅaḽumillĕṅgil‌ppolumĕn
pūmaṇikkovilil daivamavan
innu varaṁ tarān devanu nāṇaṁ
ŏnnu sodikkānĕn nāvinuṁ nāṇaṁ
nāṇaṁ... nāṇaṁ... nāṇaṁ...
(manmathan...)