Manimutrattaavani

മണിമുറ്റത്താവണി
Work
Year
Language

മണിമുറ്റത്താവണിപ്പന്തൽ മേലാപ്പ് പോലെ
അണിയാരത്തമ്പിളിപ്പന്തൽ (2)
മണവാട്ടിപ്പെണ്ണൊരുങ്ങ് മാമ്പൂ മെയ്‌ പൂത്തിറങ്ങ്
ഇന്നല്ലേ നിന്റെ കല്യാണം
കണ്ണാടിമുല്ലേ
ഇന്നല്ലേ നിന്റെ കല്യാണം (മണിമുറ്റത്താവണി)

തങ്കം തരില്ലേ പുന്തിങ്കൾ തിടമ്പ്
തട്ടാരായ് പോരില്ലേ തൈമാസ പ്രാവ്
താരം കുരുക്കും നിൻ തൂവൽ കിനാവ്
ചേലോടെ ചാർത്താലോ ചെമ്മാന ചേല
മൂവന്തി മുത്തേ നീ കാർക്കൂന്തൽ മെടയേണം
മാണിക്യമൈനേ നീ കച്ചേരി പാടേണം
കല്യാണം കാണാൻ വരേണം
കണ്ണാടിമുല്ലേ
കല്യാണം കാണാൻ വരേണം
(മണിമുറ്റത്താവണി)
മേളം മുഴങ്ങും പൊന്നോളക്കൊതുമ്പിൽ
കാതോരം കൊഞ്ചാനൊരമ്മാനക്കാറ്റ്
മേഘം മെനഞ്ഞു നിൻ മിന്നാരത്തേര്
മാലാഖപ്പെണ്ണിന്നായ് മധുമാസത്തേര്
സായന്തനപ്പൂക്കൾ ശലഭങ്ങളാകുന്നു
സംഗീതമോടേ നിൻ കവിളിൽ തലോടുന്നു
കല്യാണം കാണാൻ വരേണം
കണ്ണാടിമുല്ലേ
കല്യാണം കാണാൻ വരേണം
(മണിമുറ്റത്താവണി)

maṇimuṭrattāvaṇippandal melāpp polĕ
aṇiyārattambiḽippandal (2)
maṇavāṭṭippĕṇṇŏruṅṅ māmbū mĕy‌ pūttiṟaṅṅ
innalle ninṟĕ kalyāṇaṁ
kaṇṇāḍimulle
innalle ninṟĕ kalyāṇaṁ (maṇimuṭrattāvaṇi)

taṅgaṁ tarille pundiṅgaḽ tiḍamp
taṭṭārāy porille taimāsa prāv
tāraṁ kurukkuṁ nin dūval kināv
seloḍĕ sārttālo sĕmmāna sela
mūvandi mutte nī kārkkūndal mĕḍayeṇaṁ
māṇikyamaine nī kacceri pāḍeṇaṁ
kalyāṇaṁ kāṇān vareṇaṁ
kaṇṇāḍimulle
kalyāṇaṁ kāṇān vareṇaṁ
(maṇimuṭrattāvaṇi)
meḽaṁ muḻaṅṅuṁ pŏnnoḽakkŏdumbil
kādoraṁ kŏñjānŏrammānakkāṭr
meghaṁ mĕnaññu nin minnāratter
mālākhappĕṇṇinnāy madhumāsatter
sāyandanappūkkaḽ śalabhaṅṅaḽāgunnu
saṁgīdamoḍe nin kaviḽil taloḍunnu
kalyāṇaṁ kāṇān vareṇaṁ
kaṇṇāḍimulle
kalyāṇaṁ kāṇān vareṇaṁ
(maṇimuṭrattāvaṇi)