Manimegha pallakkil

മണിമേഘ പല്ലക്കില്‍
Work
Year
Language

മണിമേഘപ്പല്ലക്കില്‍ മലര്‍മുറ്റത്തിറങ്ങിയ
മാനത്തെ രാജാത്തി- നീയെന്റെ മനസ്സിന്റെ രാ‍ജാത്തി

മദനപ്പൂവാ‍യിരം പൊട്ടിവിടരുന്ന
മധുമാസ സുന്ദരനീലരാവില്‍
ഏഴാം ബഹറിന്റെ അക്കരെ നിന്നുനീ
എന്നുള്ളില്‍ പാറിപ്പറന്നുവന്നൂ

മഴവില്ലിന്‍ മാല നിന്മാറില്‍ ചാര്‍ത്താന്‍
മാനത്തെ ഹൂറികള്‍ വന്നണഞ്ഞു
ഞാനും നീയും ഈ പ്രേമസാമ്രാജ്യവും
ഗാനത്തിന്‍ ലഹരിയില്‍ ചേര്‍ന്നലിഞ്ഞു

maṇimeghappallakkil malarmuṭrattiṟaṅṅiya
mānattĕ rājātti- nīyĕnṟĕ manassinṟĕ rājātti

madanappūvāyiraṁ pŏṭṭiviḍarunna
madhumāsa sundaranīlarāvil
eḻāṁ bahaṟinṟĕ akkarĕ ninnunī
ĕnnuḽḽil pāṟippaṟannuvannū

maḻavillin māla ninmāṟil sārttān
mānattĕ hūṟigaḽ vannaṇaññu
ñānuṁ nīyuṁ ī premasāmrājyavuṁ
gānattin lahariyil sernnaliññu