Manimaaran dannat

മണിമാരന്‍ തന്നത്
Year
Language

മണിമാരന്‍ തന്നത് പണമല്ല പൊന്നല്ല
മധുരക്കിനാവിന്റെ കരിമ്പിന്‍ തോട്ടം
കണ്ണുനീര്‍ തേവിത്തേവി കരളിതില്‍ വിളയിച്ച
കനകക്കിനാവിന്റെ കരിമ്പിന്‍ തോട്ടം
(മണിമാരന്‍...)

പൂവണിക്കുന്നുകള്‍ പീലിനിവര്‍ത്തും
പുഴയുടെയോളത്തിന്‍ വിരിമാറില്‍
ചേലൊത്ത പൂനിലാവില്‍ ചങ്ങാടം തുഴയുമ്പോള്‍
നീയെന്റെ ഖല്ബില്‍വന്നു ചിരിച്ചു നില്ക്കും
നീയെന്റെ ഖല്ബില്‍ വന്നു ചിരിച്ചു നില്ക്കും
(മണിമാരന്‍...)

നാടും നഗരവും കടന്നു പോകാം
നാഴൂരിമണ്ണുവാങ്ങി നമുക്കു പാര്‍ക്കാം
പുള്ളിക്കുയിലിന്റെ കൂടുപോലുള്ളൊരു
പുല്ലാനിപ്പുരകെട്ടി നമുക്കിരിക്കാം
(മണിമാരന്‍...)

maṇimāran dannat paṇamalla pŏnnalla
madhurakkināvinṟĕ karimbin doṭṭaṁ
kaṇṇunīr tevittevi karaḽidil viḽayicca
kanagakkināvinṟĕ karimbin doṭṭaṁ
(maṇimāran...)

pūvaṇikkunnugaḽ pīlinivarttuṁ
puḻayuḍĕyoḽattin virimāṟil
selŏtta pūnilāvil saṅṅāḍaṁ tuḻayumboḽ
nīyĕnṟĕ khalbilvannu siriccu nilkkuṁ
nīyĕnṟĕ khalbil vannu siriccu nilkkuṁ
(maṇimāran...)

nāḍuṁ nagaravuṁ kaḍannu pogāṁ
nāḻūrimaṇṇuvāṅṅi namukku pārkkāṁ
puḽḽikkuyilinṟĕ kūḍuboluḽḽŏru
pullānippuragĕṭṭi namukkirikkāṁ
(maṇimāran...)