മണിദീപനാളം തെളിയും മനസ്സിന്റെ മണിയറയില്‍
വിളങ്ങുന്ന പൂജാബിംബം ഭവാനല്ലയോ..
രസോല്ലാസരാഗവുമായെന്‍ പ്രേമവീണയില്‍
ശ്രുതി പാടിവാ ലയമായി വാ ഹൃദയാഭിലാഷമേ..
ലതാപുഷ്പ മഞ്ചലിലേറി ദിവാസ്വപ്നമാലയുമായ്
രതീക്ഷേത്രഗോപുരനടയില്‍ തപസ്സിരുന്ന കന്യക ഞാന്‍..
ഇതാണെന്റെ പ്രേമവിഹാരം പൂം പരാഗമേ
സ്വരം പാടിവാ പദമാടിവാ അനുരാഗഹംസമേ..
തുടിയ്ക്കുന്നു രാഗപരാഗം തുളുമ്പുന്ന തന്തികളില്‍
വികാരങ്ങള്‍ മധുരിതമാക്കും പ്രണയഗാനമേളകളില്‍
നിരാലംബശയ്യയിലഴകിന്‍ രൂപഭാവമായ്
മധു തേടി വാ ചിറകേറി വാ ചിരകാലമോഹമേ..
maṇidībanāḽaṁ tĕḽiyuṁ manassinṟĕ maṇiyaṟayil
viḽaṅṅunna pūjābiṁbaṁ bhavānallayo..
rasollāsarāgavumāyĕn premavīṇayil
śrudi pāḍivā layamāyi vā hṛdayābhilāṣame..
ladābuṣpa mañjalileṟi divāsvapnamālayumāy
radīkṣetragoburanaḍayil tabassirunna kanyaga ñān..
idāṇĕnṟĕ premavihāraṁ pūṁ parāgame
svaraṁ pāḍivā padamāḍivā anurāgahaṁsame..
tuḍiykkunnu rāgabarāgaṁ tuḽumbunna tandigaḽil
vigāraṅṅaḽ madhuridamākkuṁ praṇayagānameḽagaḽil
nirālaṁbaśayyayilaḻagin rūbabhāvamāy
madhu teḍi vā siṟageṟi vā siragālamohame..