Maniccilange tuyilunaroo

മണിച്ചിലങ്കേ തുയിലുണരൂ
Work
Year
Language

മണിച്ചിലങ്കേ തുയിലുണരൂ
മനസ്സിനുള്ളില്‍ മധുപകരൂ
കണ്ണീര്‍ക്കണങ്ങളെ മുത്തുകളാക്കൂ
നെടുവീര്‍പ്പാല്‍ സംഗീതമാക്കൂ

മുദ്രകളാല്‍ കൈമുദ്രകളാല്‍
മൂടിവെച്ചു ഞാനെന്‍ വിഷാദം
കണ്ണുകളില്‍ നീര്‍ക്കണ്ണൂകളില്‍
കതിരിട്ടുനില്‍ക്കുന്നു ദാഹം

മുള്ളുകളാല്‍ തേന്മുള്ളുകളാല്‍
മധുരിക്കും വേദനകള്‍ നിറഞ്ഞു
ഭാവനയില്‍ എന്‍ ഭാവനയില്‍
പൂവായപൂവെല്ലാം കൊഴിഞ്ഞു
വാടിക്കൊഴിഞ്ഞു

maṇiccilaṅge tuyiluṇarū
manassinuḽḽil madhubagarū
kaṇṇīrkkaṇaṅṅaḽĕ muttugaḽākkū
nĕḍuvīrppāl saṁgīdamākkū

mudragaḽāl kaimudragaḽāl
mūḍivĕccu ñānĕn viṣādaṁ
kaṇṇugaḽil nīrkkaṇṇūgaḽil
kadiriṭṭunilkkunnu dāhaṁ

muḽḽugaḽāl tenmuḽḽugaḽāl
madhurikkuṁ vedanagaḽ niṟaññu
bhāvanayil ĕn bhāvanayil
pūvāyabūvĕllāṁ kŏḻiññu
vāḍikkŏḻiññu