മംഗലപ്പാലതൻ പൂമണമൊഴുകീ
മനസ്സിലെ മണിനാഗമിളകീ
മംഗലപ്പാലതൻ പൂമണമൊഴുകീ
മനസ്സ്ലിലെ മണിനാഗമിളകീ
ഇന്ദ്രവല്ലരി
ഇന്ദ്രവല്ലരീ ലതപോലീരാവിൽ
എൻസഖി പൂചൂടി മയങ്ങി
പഞ്ചമിവിളക്കിലെ തിരിയൂതിക്കെടുത്തി
പവിഴപ്പൊൻ മേഘങ്ങളുമ്മവെച്ചുറങ്ങീ
ഉറക്കം നടിയ്ക്കുമെൻ
ദേവിയെ ഉണർത്താൻ
ഉറക്കെപ്പാടുന്ന രാപ്പാടിയായ് ഞാൻ
ഉണരൂ ഓമനേ ഉണരു
ഉതിരുമാപ്പുളകപ്പൂ
എനിയ്ക്കു തരൂ
എനിയ്ക്കു തരൂ (മംഗല)
മംഗളവാദ്യത്തിലിളം തെന്നലെത്തി
മകരന്ദവതികളിൽ രതിനൃത്തമാടി
ഉണർത്തും ഗാനത്തിൻ രാഗം രചിയ്ക്കാൻ
ഉറങ്ങാതിരിയ്ക്കുന്ന
മണിവീണയായ് ഞാൻ
ഉണരൂ ഓമനേ ഉണരു
ഉതിരുമാപ്പുളകപ്പൂ
എനിയ്ക്കു തരൂ
എനിയ്ക്കു തരൂ (മംഗല)