Mangalam neraam nyaaan

മംഗളം നേരാം ഞാന്‍
Year
Language

മംഗളം നേരാം ഞാന്‍ എന്റെ ചെല്ലച്ചെറുകിളിയേ
കുങ്കുമം ചാര്‍ത്താം ഞാന്‍ എന്റെ മുല്ല മലര്‍ക്കൊടിയേ
കണ്ണീരില്‍ ചാലിച്ച പുഞ്ചിരിയാലേ....ഓ ..ഓ ..
നന്മകള്‍ നേരാം ഞാന്‍ നിനക്കു്
നന്മകള്‍ നേരാം ഞാന്‍
മംഗളം നേരാം ഞാന്‍ എന്റെ ചെല്ലച്ചെറുകിളിയേ
കുങ്കുമം ചാര്‍ത്താം ഞാന്‍ എന്റെ മുല്ല മലര്‍ക്കൊടിയേ

കൊട്ടും കുരവയും കേള്‍ക്കണല്ലോ
താമരക്കണ്ണാളേ ...താമരപ്പെണ്ണാളേ
നൊമ്പരപ്പൂന്തേന്‍ വീശണല്ലോ
പമ്പരക്കണ്ണാലേ... ഈ പമ്പരക്കണ്ണാലേ...
കണ്ണല്ലേ പൊന്നല്ലേ എന്നെല്ലാം ചൊല്ലൂലേ
കല്യാണ രാവിലു പെണ്ണേ നിന്നുടെ മാരന്‍
(മംഗളം നേരാം ...)

ചിന്നച്ചിറകുകള്‍ വീശി വീശി
അന്നക്കിളിമകളേ ...അന്നക്കിളിമകളേ
സ്വപ്നത്തിന്‍ പല്ലക്കില്‍ വന്നിറങ്ങി
നിന്റെ മണിമാരന്‍.. ഹേ ....നിന്റെ മണിമാരന്‍
പൂവായ പൂവെല്ലാം ചുണ്ടത്തു പൂക്കൂല്ലേ
ആദ്യത്തെ രാവിലു പെണ്ണേ നിന്നുടെ മോഹം
(മംഗളം നേരാം ...)

maṁgaḽaṁ nerāṁ ñān ĕnṟĕ sĕllaccĕṟugiḽiye
kuṅgumaṁ sārttāṁ ñān ĕnṟĕ mulla malarkkŏḍiye
kaṇṇīril sālicca puñjiriyāle....o ..o ..
nanmagaḽ nerāṁ ñān ninakku്
nanmagaḽ nerāṁ ñān
maṁgaḽaṁ nerāṁ ñān ĕnṟĕ sĕllaccĕṟugiḽiye
kuṅgumaṁ sārttāṁ ñān ĕnṟĕ mulla malarkkŏḍiye

kŏṭṭuṁ kuravayuṁ keḽkkaṇallo
tāmarakkaṇṇāḽe ...tāmarappĕṇṇāḽe
nŏmbarappūnden vīśaṇallo
pambarakkaṇṇāle... ī pambarakkaṇṇāle...
kaṇṇalle pŏnnalle ĕnnĕllāṁ sŏllūle
kalyāṇa rāvilu pĕṇṇe ninnuḍĕ māran
(maṁgaḽaṁ nerāṁ ...)

sinnacciṟagugaḽ vīśi vīśi
annakkiḽimagaḽe ...annakkiḽimagaḽe
svapnattin pallakkil vanniṟaṅṅi
ninṟĕ maṇimāran.. he ....ninṟĕ maṇimāran
pūvāya pūvĕllāṁ suṇḍattu pūkkūlle
ādyattĕ rāvilu pĕṇṇe ninnuḍĕ mohaṁ
(maṁgaḽaṁ nerāṁ ...)