മന്ദഹാസ മധുര ദളം മലരമ്പായി -കണ്‍
മയിൽപ്പീലി യുഴിഞ്ഞു നീ മായാവിനിയായി
മൌനരാഗസ്വരപുഷ്പങ്ങള്‍ മാലകളായി
മന്മഥന്റെ മനോരഥത്തിന്‍ തോരണമായി
ചിരിച്ചിലമ്പൊലി കേട്ടു തരിച്ചുപോയി -ഞാൻ
ഒളിപായും മിഴിച്ചെപ്പിലൊളിച്ചുപോയി
കവിളിലെ കളഭത്തില്‍ വിരല്‍ തൊട്ടു നെറ്റിയില്‍
തൊടുകുറി ചാര്‍ത്തിയെന്നെ കളിയാക്കിയോ?
കുയിൽ പാടുമൊച്ച കേട്ടു മയങ്ങിപ്പോയി-ഞാൻ
ഉടല്‍ വള്ളിപൂക്കള്‍ കണ്ടു കറങ്ങിപ്പോയി
കരിഞ്ചായല്‍ മുകിലിന്മേല്‍ മുഖം ചേര്‍ത്തു നീന്തുവാന്‍
കമനന്റെ കാമന തിങ്കളായോ?