Manassinre sippiyile

മനസ്സിന്റെ ചിപ്പിയിലെ
Year
Language

ആഹാ‍ ആഹാ...ആ.....
മനസ്സിന്റെ ചിപ്പിയിലെ കണ്ണുനീര്‍തുള്ളികള്‍
മണീമുത്തുകളായ് വിടര്‍ന്നു
കരളില്‍ നാം മൂടിവെച്ച ചുടുനെടുവീര്‍പ്പുകള്‍
കമനീയരാഗമായ് ഉണര്‍ന്നൂ

ഇരുളില്‍ വിരുന്നുവന്നൂ കിരണങ്ങള്‍
കിരണങ്ങള്‍.......കിരണങ്ങള്‍...
മരുവില്‍ വിടര്‍ന്നുനിന്നൂ മലരിനങ്ങള്‍
മലരിനങ്ങള്‍...മലരിനങ്ങള്‍...
മധുരപ്രതീക്ഷതന്‍ ക്ഷെത്രത്തില്‍ നിന്നൊരു
മണീനാദം കേട്ടു മനമുണര്‍ന്നൂ
ആഹാ.........ആഹാ...

തമസ്സില്‍ തപസ്സിരുന്നു മുകുളങ്ങള്‍
മുകുളങ്ങള്‍........ മുകുളങ്ങള്‍..
ഉഷസ്സില്‍ തെളിഞ്ഞു വന്നൂ സുസ്മിതങ്ങള്‍
സുസ്മിതങ്ങള്‍...സുസ്മിതങ്ങള്‍....
ഇതുവഴി വീണ്ടും മധുമാസമണഞ്ഞൂ
ഹൃദയാഭിലാഷങ്ങള്‍ മലരണിഞ്ഞൂ...
ആഹാ....ആഹാ........

āhā āhā...ā.....
manassinṟĕ sippiyilĕ kaṇṇunīrduḽḽigaḽ
maṇīmuttugaḽāy viḍarnnu
karaḽil nāṁ mūḍivĕcca suḍunĕḍuvīrppugaḽ
kamanīyarāgamāy uṇarnnū

iruḽil virunnuvannū kiraṇaṅṅaḽ
kiraṇaṅṅaḽ.......kiraṇaṅṅaḽ...
maruvil viḍarnnuninnū malarinaṅṅaḽ
malarinaṅṅaḽ...malarinaṅṅaḽ...
madhurapradīkṣadan kṣĕtrattil ninnŏru
maṇīnādaṁ keṭṭu manamuṇarnnū
āhā.........āhā...

tamassil tabassirunnu muguḽaṅṅaḽ
muguḽaṅṅaḽ........ muguḽaṅṅaḽ..
uṣassil tĕḽiññu vannū susmidaṅṅaḽ
susmidaṅṅaḽ...susmidaṅṅaḽ....
iduvaḻi vīṇḍuṁ madhumāsamaṇaññū
hṛdayābhilāṣaṅṅaḽ malaraṇiññū...
āhā....āhā........