മനസിന്റെ കാവൽ വാതിൽ തുറന്നാൽ
കാണ്മൂ ഞാൻ ഓർമ്മയിൽ
ഇരുളിൽവെച്ചാരോ തേങ്ങും വാക്കുകൾ
കേൾപ്പൂ ഞാൻ ഓർമ്മയിൽ ..
കനവു കാണാതെ കണ്ണിലൊരു നൂറു
കടൽ വരഞ്ഞവൾ നീ..
സൗമ്യമായ് സാന്ദ്രമായ്
ഉദയമില്ലാത്ത സൂര്യശിലമേലേ
ഉറവ തിരഞ്ഞവൻ നീ
താപമായ് തപനമായ്
എങ്ങും കിനാക്കാലം ഉന്മാദിയാം കാലം
ജ്വാലയായ് വരും..
മഴനിഴൽക്കാട്ടിൽ പ്രണയസർപ്പങ്ങൾ
ഫണമുണർത്തുന്നുവോ..
വന്യമായ് നിർവേദമായ്
ഹൃദയമാം ശംഖിൽ
പ്രണവ സാഗരത്തിരകളുയരുന്നുവോ
ശാന്തമായ് ശമനമായ്
എങ്ങും കനൽക്കാലം തേടുന്ന പൂക്കാലം
സാന്ത്വനം തരും..