Manassile

മനസ്സിലെ
Year
Language

മനസ്സിലെ ചന്ദനക്കാടുകള്‍ എരിയുന്നു
മൌനം പ്രാവായ് കുറുകുന്നു
ഇരുളില്‍ ഈറന്‍ പാതയിലെങ്ങോ
ഇടയന്‍ വിടപറയുന്നു

പ്രണയം മൊട്ടിട്ട പൂമരക്കാവുകള്‍
വിരഹിണിയാവുന്നു
സന്ധ്യതന്‍ ഹൃദയത്തില്‍ ഏതോമഴയുടെ
ചില്ലുകള്‍ ചിതറുന്നു
മനസ്സിലെ ചന്ദനക്കാടുകള്‍ എരിയുന്നു

പതിയെ പാടുന്ന ശ്രാവണവീണയില്‍
ഭൈരവിയുരുകുന്നു
ഒറ്റയ്ക്കിരുന്നുഞാനേതോ സ്മൃതിയുടെ
പടവില്‍ തളരുന്നു

manassilĕ sandanakkāḍugaḽ ĕriyunnu
maൌnaṁ prāvāy kuṟugunnu
iruḽil īṟan pādayilĕṅṅo
iḍayan viḍabaṟayunnu

praṇayaṁ mŏṭṭiṭṭa pūmarakkāvugaḽ
virahiṇiyāvunnu
sandhyadan hṛdayattil edomaḻayuḍĕ
sillugaḽ sidaṟunnu
manassilĕ sandanakkāḍugaḽ ĕriyunnu

padiyĕ pāḍunna śrāvaṇavīṇayil
bhairaviyurugunnu
ŏṭraykkirunnuñānedo smṛtiyuḍĕ
paḍavil taḽarunnu