Title (Indic)മായയാം മരീചൻ WorkManasa Veena Year1976 LanguageMalayalam Credits Role Artist Music ML Srikanth Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamമായയാം മാരീചൻ മുൻപേ മനസ്സെന്ന ശ്രീരാമൻ പിൻപേ മോഹമാം മൈഥിലിദേവിതൻ മുന്നിൽ ദാഹാർത്തനായ് വരും വിധിയെന്ന രാവണൻ (മായയാം..) ഓടിത്തളരുന്ന മനസ്സിന്റെ ബാണം ഒരിക്കലുമേൽക്കാതെയോടുന്നു മായ വനവീഥികളെ കൈവെടിയുന്നു മാനത്തു മറയുന്നു വിരഹിണി സീത (മായയാം...) തേടിത്തളരുന്ന ദുഃഖമേ നിന്നെ തിരക്കി വരില്ലിനി മായുന്ന മോഹം ജീവിതമാകും രാമായണത്തിൽ രാവണനാം വിധി വിജയിയാണെന്നും (മായയാം..) Englishmāyayāṁ mārīsan munpe manassĕnna śrīrāman pinpe mohamāṁ maithilidevidan munnil dāhārttanāy varuṁ vidhiyĕnna rāvaṇan (māyayāṁ..) oḍittaḽarunna manassinṟĕ bāṇaṁ ŏrikkalumelkkādĕyoḍunnu māya vanavīthigaḽĕ kaivĕḍiyunnu mānattu maṟayunnu virahiṇi sīda (māyayāṁ...) teḍittaḽarunna duḥkhame ninnĕ tirakki varillini māyunna mohaṁ jīvidamāguṁ rāmāyaṇattil rāvaṇanāṁ vidhi vijayiyāṇĕnnuṁ (māyayāṁ..)