അടി തൊഴുന്നേന്‍ ദേവീ മുടി തൊഴുന്നേന്‍ ദേവി
അടിതൊട്ടു മുടിയോളം ഉടല് തൊഴുന്നേന്‍
അമ്മേ കുന്നിലമ്മേ തിരുമാന്ധാം കുന്നിലെഴുമമ്മേ
(അടി തൊഴുന്നേന്‍ )
ഇഹത്തിനും പരത്തിനും തമ്പുരാട്ടി
ഈരേഴുലകിനും തമ്പുരാട്ടി
ജനനിയല്ലോ ജനകനല്ലോ
ജന്മജന്മാന്തര ബന്ധുവല്ലോ
(അടി തൊഴുന്നേന്‍ )
ചാവിനും വാഴ്വിന്നും ഉടയവളേ
ചാവേര്ചോരയില് തുടിപ്പവളേ
(ചാവിനും.....)
ചണ്ഡികനീ ചാമുണ്ഡിക നീ
അണ്ഡകടാഹത്തിന്നംബിക നീ
(അടി തൊഴുന്നേന്‍ )